സഞ്ജു ഒരിക്കലും ടീം ഇന്ത്യയ്ക്കായി കളിയ്ക്കില്ല, അക്കാര്യം ഏറെകുറെ ഉറപ്പായി

സഞ്ജു സാംസണ്‍ കഴിവുള്ള താരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ എല്ലാവരും ഉറച്ച സ്വരത്തില്‍ പറയുന്ന കാര്യമാണ്. ലഭിച്ച അവസരങ്ങളില്ലാം സ്ഥിരതയോടെ ബറ്റേന്താന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സഞ്ജു ടീം ഇന്ത്യയുടെ ഭാഗമാകുമ്പോഴെല്ലാം പുറത്തിരിക്കാനാകും വിധി. റിഷഭ് പന്ത് അടക്കമുളളവരെയാണ് സഞ്ജുവിന് പകരക്കാരനായി പലപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കു.

നിലവിലെ തലമുറയിലെ ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ക്ക് പതിവായി അവസരങ്ങള്‍ ലഭിക്കാത്തത് എങ്ങനെയെന്ന് മുന്‍ കളിക്കാരും മാധ്യമപ്രവര്‍ത്തകരും ആരാധകരും ആശ്ചര്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്പോര്‍ട്സ് വോയ്സുകളിലൊന്നായ വിജയ് ലോകപ്പള്ളി സാംസണിനെതിരെ ഒരു ചോദ്യം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഇന്നത്തെ ചോദ്യം! സഞ്ജു സാംസണ്‍ എപ്പോള്‍ കളിക്കും? കെ എല്‍ രാഹുലിനെ പകരക്കാരനായി കരുതിവച്ചിരിക്കുന്നു. സഞ്ജു കളിക്കുന്നത് എപ്പോള്‍? എപ്പോള്‍? എപ്പോള്‍?’

സാംസണ്‍ ഒരിക്കലും ഇന്ത്യക്കായി കളിക്കില്ലെന്ന് ആരാധകരിലൊരാള്‍ എഴുതി.

‘സഞ്ജു ഒരിക്കലും കളിക്കാതിരിക്കാരിക്കാനാണ് സാധ്യത. സഞ്ജു ലോകകപ്പ് കളിക്കാതിരിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്.കീപ്പ് ചെയ്യാന്‍ രാഹുലിനെ നിയോഗിച്ച നിമിഷം അതൊരു സൂചനയാണ്. ശിഖറിന്റെ കാര്യമോ? എന്തുകൊണ്ടാണ് ശിഖറിനെ മാറ്റി സഞ്ജുവിനും രോഹിതിനേയും ഓപ്പണിംഗിന് പരിഗണിച്ച് കൂടാ’

പല ആരാധകരും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. നിലവില്‍ മൂന്ന് വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാന്‍ ഒരുങ്ങുകയാണ് സഞ്ജു. കേരള ടീമിന്റെ നായകനായാണ് സഞ്ജുവിന്റെ തിരിച്ചുവരവ്.

You Might Also Like