അവസാന ഏകദിനത്തില്‍ സെഞ്ച്വറി, എന്നിട്ടും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു പുറത്ത്

Image 3
CricketCricket NewsFeatured

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ ജനുവരി 19 ന് മുംബൈയില്‍ വെച്ചാകും പ്രഖ്യാപിക്കുക. ഇതോടെ ആരെല്ലാം ടീമില്‍ ഉണ്ടാകും എന്നതിനെ കുറിച്ച് ചൂടന്‍ ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുക.

അതെസമയം ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലെന്നാണ് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ രോഹിത് ശര്‍മ്മ നയിച്ച ടീമിന്റെ ഭാഗമായിരുന്ന സാംസണ്‍ അവസാനമായി ഇന്ത്യയ്ക്കായി 50 ഓവര്‍ മത്സരം കളിച്ചത് 2023 ഡിസംബര്‍ 21 ന് പാര്‍ലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ആ മത്സരത്തില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടിയിരുന്നു.

ഏകദിന ലോകകപ്പ് 2023 ല്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ധരിച്ച കെ എല്‍ രാഹുല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിക്കുമെന്നും റിഷഭ് പന്ത് ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പ് വിക്കറ്റ് കീപ്പറാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

പകരക്കാരനായി ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, സാംസണ്‍ എന്നിവര്‍ക്കിടയില്‍ മൂന്ന് വഴി പോരാട്ടമാണ് നടക്കുന്നത്, പക്ഷേ നിലവില്‍ ജുറേല്‍ ആണ് മുന്നില്‍. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിനായി വിജയ് ഹസാരെ ട്രോഫി ഒഴിവാക്കാന്‍ സാംസണ്‍ തീരുമാനിച്ചതിനാല്‍ ടീമില്‍ ഇടം നേടാനുള്ള അദ്ദേഹത്തിന്റെ സാധ്യത വളരെ കുറവാണ്.

ടെസ്റ്റിലും ഏകദിനത്തിലും പന്തും ജുറേലും ഇന്ത്യയുടെ ഒന്നും രണ്ടും വിക്കറ്റ് കീപ്പറാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സാംസണ്‍ ടി20 പതിപ്പിന് മാത്രം അനുയോജ്യമാണെന്നാണ് സെലക്ടര്‍മാര്‍ വിശ്വസിക്കുന്നത്. അവിടെ അദ്ദേഹം 2024 ല്‍ മൂന്ന് സെഞ്ച്വറി നേടിയിരുന്നു.

ഇന്ത്യയ്ക്കായി ഇതുവരെ ഏകദിനങ്ങളില്‍ കളിക്കാത്ത ജുറേലിനെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ആറിന് ഹരാരെയില്‍ സിംബാബ്വേയ്ക്കെതിരെ ജുറേല്‍ ടി20യില്‍ അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് റണ്‍സ് മാത്രമാണ് ജുറേല്‍ നേടിയത്.

Article Summary

Sanju Samson is unlikely to be included in India's squad for the upcoming Champions Trophy. With KL Rahul returning as a specialist batsman and Rishabh Pant as the first-choice wicketkeeper, Dhruv Jurel is favored over Samson for the backup wicketkeeper spot. Samson's decision to skip the Vijay Hazare Trophy may have contributed to this decision. Jurel, though included in the T20 squad against England, is unlikely to play as Samson will be keeping wickets in that series.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in