നീ ഇനി ഷാര്‍ജ സഞ്ജു, മലയാളി സൂപ്പര്‍ താരത്തിന് രൂക്ഷ പരിഹാസം

Image 3
CricketIPL

ഐപിഎല്ലില്‍ ആരേയും മോഹിപ്പിക്കുന്ന തുടക്കമാണ് സഞ്ജു നടത്തിയത്. രാജസ്ഥാനായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പ്രത്യേകിച്ച് മലയാളികള്‍ ആവേശകൊടുമുടിയിലായി. രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും താരം മാന്‍ ഓഫ് ദ മാച്ചും സഞ്ജു തന്നെയായിരുന്നു.

രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 159 റണ്‍സുണ്ടായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍. എന്നാല്‍ അടുത്ത മൂന്ന് മത്സരങ്ങളില്‍ വെറും 12 റണ്‍സാണ് താരം നേടിയത്. വാഴ്ത്തിപാടിയ ആരാധകരെല്ലാം കയ്യൊഴിഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുകയാണ് മലയാളി താരം. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വന്ന ട്രോളുകള്‍ കാണാം..