സഞ്ജു വീണ്ടും ടീം ഇന്ത്യയിലേക്ക്, ലാസ്റ്റ് ചാന്‍സ്, ഹസരങ്കന്‍ പരീക്ഷണം അതിജയിക്കുമോ

Image 3
CricketTeam India

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും റിഷഭ് പന്തിനും ശ്രീലങ്കന്‍ പര്യടനത്തില്‍ വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായതോടെ മലയാളി താരം സ്ഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് വീണ്ടും പരിഗണിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരെ ടീമിനെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്.

നിലവില്‍ ഇന്ത്യന്‍ ടീം പ്രവേശജനം പ്രതീക്ഷിച്ച രഞ്ജി കളിക്കാതെ ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമില്‍ തുടരുകയാണ് സഞ്ജു. കഴിഞ്ഞ ദിവസം സഞ്ജു കായികക്ഷമത കൈവരിച്ചെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇഷാന്‍ കിഷന്റെ ഫോം ഔട്ടും സഞ്ജുവിന് അനുഗ്രഹമാകും. ടീമിലെത്തുകയാണെങ്കില്‍ സഞ്ജുവിന് ഒരിക്കല്‍ കൂടി ലങ്കന്‍ ബൗളര്‍മാരുടെ പരീക്ഷണത്തെ മുഖാമുഖം നേരിടേണ്ടി വരും.

നിലവില്‍ വിന്‍ഡീസിനെതിരായ അവസാന ടി20യിലും കോഹ്ലിയും പന്തും കളിക്കില്ല. ദീര്‍ഘകാലമായി ബയോ ബബിളില്‍ തുടരുന്ന ഇരുവര്‍ക്കും ഇടവേള നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇരുവരും ബയോബബിളിന് പുറത്ത് കടന്ന് കഴിഞ്ഞു.

10 ദിവസത്തെ ഇടവേളയാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 24ന് ലഖ്നൗവിലാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

മൂന്ന് ടി20 മത്സരങ്ങളാണ് ശ്രീലങ്ക, ഇന്ത്യയില്‍ കളിക്കുക. 24ന് ലഖ്നൗവിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 26ന് ധര്‍മശാലയില്‍. തൊട്ടടുത്ത ദിവസം ഇതേ വേദിയില്‍ മൂന്നാം മത്സരവും നടക്കും. മാര്‍ച്ച് നാലിന് മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.