എന്തിന് കൊട്ടിയനെ ഓപ്പണിറക്കി, അത് ചാവേര്‍ നീക്കമല്ല, വിശദീകരണവുമായി സഞ്ജു

Image 3
CricketCricket News

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നടത്തിയ ഒരു പരീക്ഷണം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു. ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ വിട്ടുനിന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണറായി ഇറക്കിയത് ഇന്ത്യന്‍ യുവതാം നനുഷ് കൊട്ടിയനെയാണ്.

രഞ്ജിയില്‍ മുംബൈയ്ക്കായി 11മനായി കളിക്കാറുളള കൊട്ടിയന്‍ കഴിഞ്ഞ സീസണില്‍ സെഞ്ച്വറി നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജസ്ഥാന്‍ ഈ ചാവേര്‍ തന്ത്രം പുറത്തെടുത്തത്. മത്സരം ജയിക്കാനായെങ്കിലും അത് ചെറിയ രീതിയില്‍ രാജസ്ഥാന് തിരിച്ചടിയാകുകയും ചെയ്തിരുന്നു. തുടക്കത്തില്‍ നീണ്ട 31 പന്തുകള്‍ നേരിട്ട കൊട്ടിയത് വെറും 24 റണ്‍സാണ് നേടാനായത്. 77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കൊട്ടിയന്റെ ബാറ്റിംഗ്.

അവസാന ഓവറുകളില്‍ ഹെറ്റ്‌മെയറും റോവ്മാന്‍ പവലും തകര്‍ത്തടിച്ചില്ലായിരുന്നെങ്കില്‍ മത്സര ഫലം തന്നെ മറ്റൊന്നായി പോകുമായിരുന്നു. 10 പന്തുകളില്‍ 27 നേടിയ ഹെറ്റ്മയറുടെ മികവിലാണ് രാജസ്ഥാന്‍ മത്സരത്തില്‍ ത്രില്ലിംഗ് ഫിനിഷ് നടത്തിയത്. മത്സര ശേഷം കൊട്ടിയനെ ഓപ്പണറാക്കി ഇറക്കാനുളള തീരുമാനത്തിന് പിന്നിലെ ചേതോവികാരം സഞ്ജു വിശദമാക്കി. അതിപ്രകാരമായിരുന്നു.

‘രഞ്ജി ട്രോഫിയില്‍ വളരെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ശേഷമാണ് തനുഷ് കൊട്ടിയന്‍ ടീമിലേക്ക് എത്തിയത്. എല്ലാവരെയും എല്ലാത്തരത്തിലും ഇംപ്രസ് ചെയ്യിക്കാന്‍ അവന് സാധിച്ചിട്ടുണ്ട്. ജോസ് ബട്ട്‌ലര്‍ ഉടന്‍ തന്നെ തിരിച്ചു എത്തും. അതുകൊണ്ടാണ് കൊട്ടിയനെ ഓപ്പണിങ്ങില്‍ ഇറക്കിയത്. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറാവുന്നില്ല. മാത്രമല്ല ജയസ്വാള്‍ മികച്ച പ്രകടനം മത്സരത്തില്‍ നടത്തിയതും വലിയ സന്തോഷം നല്‍കുന്നു. 30കളും 40കളും നേടി ജയസ്വാള്‍ മികവ് പുലര്‍ത്തുന്നത് നല്ല സൂചനയാണ് നല്‍കുന്നത്’ സഞ്ജു സാംസണ്‍ പറഞ്ഞു.

മത്സരം മികച്ച രീതിയില്‍ ഫിനിഷ് ചെയ്ത ഹെറ്റ് മെയറെ പ്രശംസിക്കാനും സഞ്ജു മറന്നില്ല. ‘ഹെറ്റ് മെയര്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള അനുഭവസമ്പത്തും കഴിവും അദ്ദേഹത്തിനുണ്ട്. പവലും ഹെറ്റ്മയറും ടീമിലുള്ളത് ഞങ്ങളെ സംബന്ധിച്ച് വലിയ ഗുണം തന്നെയാണ്’ സഞ്ജു പറഞ്ഞ് നിര്‍ത്തി.