സഞ്ജുവിനായി ശബ്ദിച്ച് സച്ചിന്‍, നിരാശപ്പെടരുത്, ക്രിക്കറ്റ് എല്ലാം തരും

തനിയ്ക്ക് ഒരു ഉപദേശം തരാമോയെന്നാണ് സച്ചിനോട് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ചോദിച്ചത്. ഉപദേശത്തിന്റെ ഒരു പൂക്കാലം തന്നെ സഞ്ജുവിന് സച്ചിന്‍ നല്‍കി. ടീം സെലക്ഷനെ കുറിച്ചൊന്നും ആലോചിച്ച് വിഷമിയ്‌ക്കേണ്ടെന്നും 100 ശതമാനം അര്‍പ്പണബോധത്തോടെ ക്രിക്കറ്റ് കളിക്കാനുമാണ് സഞ്ജുവിനോട് സച്ചിന്‍ പറഞ്ഞത്.

മലയാള മനോരമ വായനക്കാര്‍ക്കായി സച്ചിനോട് ചോദിക്കാന്‍ അവസരം ഒരുക്കിയപ്പോഴാണ് ചോദ്യകര്‍ത്താവായി സഞ്ജുവും എത്തിയത്. ചോദ്യവും ഉത്തരവും വായിക്കാം.

സഞ്ജുവിന്റെ ചോദ്യം

സര്‍, ക്രിക്കറ്റിന്റെ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു എന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണു ഞാന്‍. 2013ല്‍ താങ്കളെ ആദ്യമായി കണ്ടപ്പോള്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ താങ്കള്‍ എന്നെ അടുത്തേക്കു വിളിച്ച് കുറെ സംസാരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്. 7 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും എനിക്കു ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, അങ്ങയെപ്പോലെ ഒരു ഇതിഹാസ താരത്തില്‍നിന്ന് ഒരു ഉപദേശം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്…

സച്ചിന്റെ മറുപടി

സഞ്ജൂ,ഏറ്റവും ഒടുവില്‍ നമ്മള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്കോര്‍മയുണ്ട്. ക്രിക്കറ്റിനെ ആരാധിക്കുക, അപ്പോള്‍ ക്രിക്കറ്റ് നിങ്ങള്‍ക്കെല്ലാം നല്‍കും എന്നതായിരുന്നു എന്റെ വാക്കുകള്‍. ഇപ്പോഴും ഞാന്‍ അതു തന്നെ പറയുന്നു. കരിയറില്‍ വെല്ലുവിളികളുണ്ടാകും; ടീമില്‍ സ്ഥാനം കിട്ടാത്തത് ഉള്‍പ്പെടെ. പക്ഷേ, അതിനെക്കുറിച്ചോര്‍ത്തു തല പുകയ്‌ക്കേണ്ട. നമുക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക. ഒരു കാര്യവും വിട്ടുകളയാതിരിക്കുക.

You Might Also Like