അന്ന് ദ്രാവിഡ് പറഞ്ഞു, ഒരു മലയാളി പൂജ്യത്തിന് പുറത്തായാല്‍ അവനെ പേടിക്കണം

ലുഖ്മാനുല്‍ ഹഖീം ചെമ്മല

അയാള്‍ ആയുധപുരയില്‍ തന്റെ ആയുധത്തിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.. കോഹ്ലിയും രോഹിത്തും വാര്‍ണറും ധോണിയും അരങ്ങുവായുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റനായുള്ള തന്റെ ആദ്യതേരോട്ടത്തിന് വേണ്ടി ആയുധമൊരുക്കുന്ന തിരക്കിലാണവന്‍…

സഞ്ജു വിശ്വാനാഥ് സാംസണ്‍, ശ്രീക്ക് ശേഷം കേരള ക്രിക്കറ്റില്‍ ഇത്രയേറെ ചര്‍ച്ചയായ മറ്റൊരു കളിക്കാരനില്ല എന്നതാണ് വാസ്തവം. ടീമില്‍ സെലക്ട് ചെയ്യപ്പെടാതിരുന്നാല്‍ ആരോടും പരിപാവപ്പെടാതെ തന്റെ കളിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കളിക്കാരന്‍..

രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ഥ ബാറ്റിസ്മാന്‍. കഴിഞ്ഞ സീസണില്‍ ടീമിലെ യുവതാരങ്ങള്‍ക്ക് മൊട്ടിവേഷന്‍ നല്‍കാനുള്ള ടീമിന്റെ നിര്‍ദ്ദേശം. അതിലുപരി ദ്രാവിഡിന്റെ ഇഷ്ട്ടശിഷ്യഗണങ്ങളില്‍ ഒരാള്‍.. പറഞ്ഞു വരുന്നത് അയാളുടെ കഴിവിനെ കുറിച്ച് തന്നെയാണ്..

ഒന്നും കാണാതെ, ചില ഫേസ്ബുക് ക്രിക്കറ്റ് നിരൂപകരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ഥിരതയില്ലാത്ത ഒരു കളിക്കാരനെ പിടിച്ചു ക്യാപ്റ്റന്‍ ആക്കുമോ..? അതും രാജ്യന്തര കളികളില്‍ അതികം അവസരം തേടിയെത്താത്ത ഒരാളെ….

സഞ്ജുവിന്റെ എഫ്ബി പോസ്റ്റിലെ കമെന്റ്‌സ് വായിച്ചാല്‍ അറിയാം അയാളെ എത്രത്തോളം തേജോവധം ചെയ്യുന്നുണ്ടെന്ന്… അതും മലയാളികള്‍… സപ്പോര്‍ട്ട് ചെയ്തില്ലേലും മോശമായി പ്രതികരിക്കാതിരിന്നുക്കൂടെ…

നമ്മള്‍ പ്രതീക്ഷിച്ച കളി ഉണ്ടായില്ലായെങ്കില്‍ നമ്മള്‍ക്ക് ദേഷ്യം വരുമായിരിക്കും.നമുക്ക് അത്രത്തോളമുണ്ടെങ്കില്‍ ആ കളിക്കാരന് എത്രത്തോളം ഉണ്ടാകും അതിന്റെ വിഷമം..!

തന്റെ കഴിവ് കൊണ്ട് തന്നെയാണ് അയാള്‍ ഇതുവരെ എത്തിയെത്തും നേടിയതും, ഇനിയും അങ്ങനെത്തന്നെയാകും.. ഒരുമലയാളി എന്നനിലക്ക് ഫോമിലും ഫോം ഔട്ട് ലും കൂടെ കാണും

ആദ്യ ഐപിഎല്ലില്‍ കളിയില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ദ്രാവിഡ് പറഞ്ഞ ഒരുകാര്യമുണ്ട്.. ‘ഒരു മലയാളി പൂജ്യത്തിന് പുറത്താവുകയാണെങ്കില്‍ അടുത്ത കളികളില്‍ അവനെ പേടിക്കണം’

(അടുത്ത കളിയില്‍ സഞ്ജു 38 ബോളില്‍ 80 റണ്‍സോളം അടിച്ചെടുത്തു). അയാള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും..
കാത്തിരിക്കാം മനോഹരമായ ഇന്നിങ്‌സുകള്‍ക്ക് വേണ്ടി…..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like