ടീം ഇന്ത്യയില്‍ സ്ഥാനം തിരിച്ചുപിടിക്കാനുളള നീക്കം അവന്‍ തുടങ്ങിക്കഴിഞ്ഞു, ഇനി ആര്‍ക്ക് തടയാനാകും

സന്ദീപ് ദാസ്

ഇന്ത്യന്‍ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കം സഞ്ജു സാംസണ്‍ തുടങ്ങിക്കഴിഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ 29 പന്തുകളില്‍നിന്ന് 61 റണ്‍സ് അടിച്ചിട്ടുണ്ട്.

ആറ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെട്ട വെടിക്കെട്ട് ഇന്നിംഗ്‌സ്. റെയില്‍വേസിന്റെ ബോളിങ്ങ് നിര മോശമല്ല. അന്താരാഷ്ട്ര ബോളറായ കരണ്‍ ശര്‍മ്മ അവര്‍ക്കുവേണ്ടി പന്തെറിഞ്ഞിരുന്നു.

ഇതുപോലുള്ള കുറച്ച് ഇന്നിങ്‌സുകളും നല്ലൊരു ഐ.പി.എല്‍ സീസണും ഉണ്ടായാല്‍ സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ കാണാം. ആശംസകള്‍ സഞ്ജൂ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like