ഒരൊറ്റ കുറവ് മാത്രം, സഞ്ജുവിന്റേയും റോയല്‍സിന്റേയും സാധ്യതകള്‍

റസല്‍ പോണ്ടോലില്‍

എക്‌സ്പീരിയന്‍സ്ഡ് ആയ ഒരു ഇന്ത്യന്‍ പേസറുടെ അഭാവം ഒഴിച്ച് നിര്‍ത്തിയാല്‍ പ്‌ളേ ഓഫ് കളിക്കാന്‍ എന്ത് കൊണ്ടും കഴിയുന്ന ടീം തന്നെയാണ് റോയല്‍സ്. ഏത് സ്‌കോറും ചെസ് ചെയ്യാന്‍ കഴിയുന്ന വിസ്‌ഫോടന ശേഷിയുള്ള ബാറ്റിംഗ് നിരയില്‍ കഴിഞ്ഞ സീസണിലെ കുറവായി ഉണ്ടായിരുന്നത് ബട്‌ലറിന് ശേഷമുള്ളവരുടെ പരിചയക്കുറവായിരുന്നു.

മോറിസിന്റെ വരവോടെ ആ വിടവ് നികത്തപ്പെടുമെന്ന് കരുതാം. കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ തലവേദന ബൌളിംഗ് ഡിപ്പാര്‍ട്‌മെന്റ് ആര്‍ച്ചര്‍ മാത്രമായി പോകുന്ന കാഴ്ചയായിരുന്നു…

അവിടെയും പക്ഷേ മോറിസ് തന്നെയാണ് മറ്റൊരു ഓപ്ഷന്‍ ഉള്ളത്. കാര്‍ത്തിക് ത്യാഗി ഓസ്‌ട്രേലിയയില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞ അനുഭവത്തില്‍ ഒക്കെ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ റോയല്‍സ് പറന്നുയരും.

മാര്‍ക്കേണ്ടെയും ശ്രേയസും വരുന്ന സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ്‌നെ വിശ്വാസമാണ്. നായകവേഷത്തില്‍ എത്തുന്ന സഞ്ജു അത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളില്‍ പുറത്താകുന്ന കാഴ്ച അന്യം നിന്ന് പോയാല്‍ റോയല്‍സിനും സഞ്ചുവിനും മുതല്‍ക്കൂട്ടാകും.

എന്തയാലും റോയല്‍സിന് മികച്ചൊരു സീസണ്‍ ആവുമെന്ന് പ്രതീക്ഷിക്കാം.

രാജസ്ഥാന്‍ റോയല്‍സ്

1) J Butler/miller
2) Manan Vohra/jaiswal
3) Sanju Samosn
4) riyan parag/dube
5) ben stokes
6) Rahul Tewatia
7) Chris Morris
8) Jofra Archer
9) Shreyas Gopal
10) karthik tyagi/unadkat
11)Mayank Markande

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like