സഞ്ജുവിനെ പുറത്താക്കാന്‍ വാദിക്കുന്നവര്‍ രോഹിത്തിന്റേയും സെവാഗിന്റേയും ചരിത്രം അറിയണം

ഷഹീന്‍ സുബൈദ

ടി20 പോലെയുള്ള ഫോര്‍മാറ്റില്‍ വളരെ കുറച്ച് പന്തുകള്‍ വിലയിരുത്തി ഒരു താരത്തിന്റെ കഴിവ് നിര്‍ണയിക്കാന്‍ ആകില്ല.

സഞ്ജു കഴിഞ്ഞ രണ്ട് കളിയിലും ഔട്ട് ആയ scenario നോക്കുക. Required RR 10+. ടീം ആദ്യ 6 ഓവറുകള്‍ പിന്നിട്ടു നില്‍ക്കുന്നു. രണ്ട് വര്‍ഷത്തിലേറെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത സഞ്ജു ക്രീസില്‍ വരുമ്പോള്‍ തന്നെ വലിയ ടാര്‍ഗറ്റ് ആണ് മുന്നില്‍. സെറ്റ് ആയി കളിക്കാന്‍ ഒരിക്കലും പറ്റില്ല. അത് കൊണ്ട് തന്നെ ആഞ്ഞടിക്കാന്‍ നോക്കി ഔട്ട് ആകുന്നു.

ഔട്ട് ആയ രീതി ശ്രദ്ധിച്ചു നോക്കുക. Half confident shots ആയിരുന്നു. ഒരു പക്ഷെ, ഈ ടാര്‍ഗറ്റ് ഇല്ലായിരുന്നു എങ്കില്‍ സഞ്ജു വിന്റെ ഇന്നിംഗ്‌സ് ശൈലി തന്നെ മാറിയേനെ. അങ്ങനെ കൂടുതല്‍ ആത്മവിശ്വാസം കിട്ടുമായിരുന്നു.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം വ്യക്തമാക്കുന്നു.

Chase ചെയ്യുമ്പോള്‍ ഉള്ള aggression+composure നല്ല രീതിയില്‍ manage ചെയ്യാന്‍ അറിയാവുന്ന കളിക്കാരന്‍ ആണ് സഞ്ജു. കഴിഞ്ഞ ഐപിഎല്‍ ലെ performance തന്നെ വലിയ ഉദാഹരണങ്ങള്‍ ആണ്.

സഞ്ജു ഒരു T20 product അല്ല. ODI ആണ് അനുയോജ്യം.

സഞ്ജുവിന് കൂടുതല്‍ അവസരം കൊടുക്കണോ എന്ന് സംശയിക്കുന്ന ആളുകള്‍ സെവാഗ്, രോഹിത് പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ മതിയാകും.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like