എത്ര വേദനയാണ് സഞ്ജു അനുഭവിച്ചതെന്ന് എനിക്കറിയാം, സച്ചിന്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്

Image 3
CricketIPL

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു വി സാംസന്റെ തല ഗ്രൗണ്ടില്‍ ഇടിച്ച സംഭവത്തില്‍ വേദന രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തനിക്കും സമാന അനുഭവം ഉണ്ടായത് ഓര്‍ത്തെടുത്താണ് സച്ചിന്‍ ഈ ക്യാച്ചില്‍ സഞ്ജു അനുഭവിച്ച വേദനയുടെ ആഴം തിരിച്ചറിയുന്നത്. കൊല്‍ക്കത്ത ബാറ്റ് ചെയ്യുന്നതിനിടെയാണ് 18ാം ഓവറിലാണ് സച്ചിനെ പോലും വേദനിപ്പിച്ച സംഭവമുണ്ടായത്.

എന്താണ് ശരിക്കും സംഭവിച്ചത്.

കൊല്‍ക്കത്ത ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ടോം കുറാന്‍ എറിഞ്ഞ 18ാം ഓവറിലെ സ്ലോ ഡെലിവറി സിക്‌സ് അടിക്കാന്‍ ശ്രമിച്ച പാറ്റ് കുമ്മിന്‍സന് പിഴക്കുകയായിരുന്നു. സഞ്ജുവിന് മുകളിലെത്തിയ പന്ത് പക്ഷെ സ്ഥാനം ജഡ്ജ് ചെയ്യുന്നതില്‍ മലയാളി താരത്തിന് പിഴക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നം ഞൊടിയിടയില്‍ പരിഹരിച്ച സഞ്ജു അവിശ്വനീയമായ രീതിയില്‍ പിന്നിലേക്ക് മറിഞ്ഞ് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടെ സഞ്ജുവിന്റെ തല ഗ്രൗണ്ടില്‍ ഇടിയ്ക്കുകയും ചെsanjയ്തു. സഞ്ജുവിന് വേദനിച്ചു എന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

സച്ചിന്റെ പ്രതികരണം

മനസാന്നിധ്യം കൈവിടാതെ സഞ്ജു എടുത്ത ഈ ക്യാച്ചിനെ പ്രകീര്‍ത്തിച്ചാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തിയത്. തനിയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സച്ചിന്‍ ഓര്‍ത്തെടുത്തു. 1992ലെ ലോകകപ്പിലാണ് സച്ചിന്‍ സഞ്ജു എടുത്ത പോലുളള ക്യാച്ച് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ഇന്ത്യയുടെ മത്സരം. ഇതിന്റെ വീഡിയോയും ക്രിക്കറ്റ് ഇതിഹാസം പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/__mubean__/status/1311339594785275904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1311339594785275904%7Ctwgr%5Eshare_3&ref_url=https%3A%2F%2Findianexpress.com%2Farticle%2Fsports%2Fipl%2Fsachin-tendulkar-on-sanju-samsons-catch-kkr-vs-rr-6661378%2F

അതെസമയം മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിക്കുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒന്‍പത് വിക്കറ്റിന് 137 റണ്‍സെടുക്കാനെ രാജസ്ഥാന് കഴിഞ്ഞുളളു. ഐപിഎല്ലിലെ ആദ്യ തോല്‍വിയാണ് രാജസ്ഥാന്റേത്.