ഇന്ത്യയുടെ ഒരു ഔദ്യോഗിക ടീമിലും ഇടം പിടിക്കാത്ത താരങ്ങളുമായാണ് സഞ്ജു കളിക്കുന്നത്, ഓരോ ജയവും അത്ഭുതമാണ്

റോണി ജേക്കബ്
കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റപ്പോള്‍, സോഷ്യല്‍ മീഡിയ മുഴുവന്‍ സഞ്ജുവിനെ കളി പഠിപ്പിക്കുന്ന ‘ഓണ്‍ലൈന്‍ കോച്ചു’മാരുടെ തിരക്കായിരുന്നു. ഈ ഐപിഎല്‍ കാണുന്ന എല്ലാവര്‍ക്കുമറിയാം, നിലവിലെ ഏറ്റവും ദുര്‍ബല ടീം രാജസ്ഥാനാണ്.
പ്രധാന താരങ്ങളായ ബെന്‍ സ്റ്റോക്‌സും ആര്‍ച്ചറും ഇല്ലാത്ത നിലവില്‍, ഇന്ത്യയുടെ ഒരു ഔദ്യോഗിക ടീമിലും ഇടം പിടിക്കാത്ത ഇന്ത്യന്‍ യുവതാരങ്ങളുമടങ്ങിയ ടീമിനെയാണ് സഞ്ജു സധൈര്യം നയിച്ചത്.
രണ്ടു മല്‍സരം തോറ്റപ്പഴേക്കും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കാന്‍ ആള് കൂടി. വിമര്‍ശിച്ചവരുടെ താരതമ്യം കോഹ്ലിയും രോഹിത്തും ധോണിയുമായിട്ടൊക്കെയായിരുന്നു. പക്ഷേ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റും കോച്ച് സംഗക്കാരയുമൊക്കെ, സഞ്ജുവില്‍ കാണിച്ച വിശ്വാസത്തിന്റെ, കുറച്ചെങ്കിലും നമ്മള്‍ക്കും കാട്ടികൂടേ….
ക്യാപ്റ്റന്‍സിയെ, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി തന്നെയാണ് ആദ്യ പാതിയില്‍ കണ്ടത്… കൃത്യമായ ബൗളിംഗ് ചെയ്ഞ്ചുകള്‍, ഫീല്‍ഡിംഗ് സെറ്റു ചെയ്തതും കൃത്യം. മുംബെ പോലൊരു പിച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 138 ല്‍ ഒതുക്കിയെങ്കില്‍ , അതിലൊരു ക്രെഡിറ്റ് സഞ്ജുവിനും അവകാശപ്പെടാം..
ബാറ്റിംഗിലും സഞ്ജു തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി തന്നെയാണ് നല്‍കിയത്. ജയിക്കണം എന്നു ഉറപ്പിച്ച് തന്നെയാണ് അദ്ദേഹം ബാറ്റ് വീശിയത്. ഇനിയുള്ള എത്ര കളികള്‍ രാജസ്ഥാന്‍ റോയല്‍സ് ജയിക്കും എന്നറിയില്ല.. പക്ഷേ ക്യാപ്റ്റന്‍സിയും ബാറ്റിംഗും ഒരുപോലെ വഴങ്ങും എന്ന്, ഇനിയും തെളിയിക്കാന്‍ സഞ്ജുവിന് കഴിയട്ടെ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍