ബംഗ്ലാദേശിനെതിരെ സഞ്ജു കളിച്ചേക്കും? ബ്രിഡ്‌ജ്‌ടൗണിൽ നിന്നും നിർണായക സൂചന

Image 3
CricketTeam IndiaWorldcup

ബ്രിഡ്‌ജ്‌ടൗണിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് നടക്കുന്ന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യൻ ടീം മധ്യനിരയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ന് അരങ്ങേറിയേക്കുമെന്നാണ് സൂചന. ഐപിഎല്ലിലെ മികച്ച ഫോമിന് ശേഷം ടീമിൽ ഇടം നേടിയെങ്കിലും ഇതുവരെ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ മലയാളി താരം മണിക്കൂറുകളോളം നെറ്റ്സിൽ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ട്വന്‍റി20 ലോകകപ്പിൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്ത സഞ്ജുവിന് ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അവസരം ലഭിക്കുമെന്ന സൂചന നൽകുന്നു. മധ്യനിരയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്ന സഞ്ജു ട്വന്‍റി20 ലോകകപ്പിലും തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നായകൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരും ഇപ്പോഴും ഫോം കണ്ടെത്താൻ പാടുപെടുകയാണ്. കോഹ്ലിക് പകരം യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും അത്തരമൊരു നയടപടിയിലേക്ക് ടീം മാനേജ്‌മെന്റ് കടക്കാനുള്ള സാധ്യത കുറവാണ്. മധ്യനിരയിൽ രവീന്ദ്ര ജഡേജയുടെ ഫോമും ഇന്ത്യക്ക് ആശങ്കാജനകമാണ്.

ബൗളിംഗ് വിഭാഗത്തിൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ മികച്ച പ്രകടനം തുടരുന്നുണ്ട്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ:

  • രോഹിത് ശർമ്മ
  • വിരാട് കോലി
  • ഋഷഭ് പന്ത്
  • സൂര്യകുമാർ യാദവ്
  • സഞ്ജു സാംസൺ
  • ഹാർദിക് പാണ്ഡ്യ
  • അക്ഷർ പട്ടേൽ
  • രവീന്ദ്ര ജദേജ
  • ജസ്പ്രീത് ബുംറ
  • അർഷ്ദീപ് സിംഗ്
  • മുഹമ്മദ് സിറാജ്

 

സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നത്. ഈ മത്സരത്തിലും ജയിക്കാനായാൽ ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം എളുപ്പമാകും.