വഴികാട്ടാന്‍ സൂപ്പര്‍ താരങ്ങളോ വഴിവെട്ടാന്‍ ലോബികളോ ഗോഡ്ഫാദര്‍മാരോ ഇല്ലാത്തവരുടെ പ്രതീക്ഷയാണ് ഈ ടീം

ജയ്‌മോന്‍ കൂടത്തുമ്പാറ ജോണ്‍
റോയല്‍സിന്റ മികച്ച പര്‍ച്ചേസ് എന്ന് പറയുന്നില്ല പക്ഷെ കേരളത്തിന്റെ സഞ്ജുവിനെപോലെ ആസാം സംസ്ഥാനത്തെ മുഴുവന്‍ ക്രിക്കറ്റ് ഹൃദയങ്ങളെയും അവര്‍ ഇവനൊപ്പം വിലക്ക് വാങ്ങിയിരിക്കുന്നു….
ബഹുഭൂരിപക്ഷം പേരും വെറുപ്പിന്റ ലേബല്‍ അണിയിച്ചു നല്‍കുമ്പോഴും മാനേജ്‌മെന്റ് ഇവന് നല്‍കുന്ന പിന്തുണയുടെ റിസള്‍ട്ട് അവന്‍ തന്നെ നല്‍കി കൊടുക്കട്ടെ….
ടെക്നികലി സൗണ്ടട് ആയ, ആഭ്യന്തര ക്രിക്കറ്റില്‍ one man ടീം ആയി മികച്ച പ്രകടനം നടത്തുന്ന, spark ഉണ്ടെന്നു ഇതിനോടകം തെളിയിച്ച ഈ ഇരുപത്തി ഒന്നുകാരന്‍ worth ആയ കരാര്‍ ആയിരുന്നുവെന്നു കാലം തെളിയിക്കട്ടെ..
അതിനുള്ള ക്രിക്കറ്റ് അവനില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു ..
വഴികാണിക്കാന്‍ സൂപ്പര്‍ താരങ്ങളോ വഴിവെട്ടാന്‍ ലോബികളോ ഗോഡ്ഫാദര്‍മാരോ ഇല്ലാത്ത കേരളവും അസാമും പോലെയുള്ള സംസ്ഥാനത്തെ തരങ്ങള്‍ക്ക് രാജസ്ഥാന്‍ മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണക്കു സല്യൂട്ട്…
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7