ടെസ്റ്റിലും വെടിക്കെട്ടിന് ശ്രമിച്ചു, നാണംകെട്ട് മടങ്ങി സഞ്ജു, കരിയര്‍ എന്‍ഡ് ഉറപ്പിച്ചു

Image 3
CricketCricket NewsFeatured

ദുലീപ് ട്രോഫിയിലും ബാറ്റിംഗില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ഡിയ്ക്കായി ഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ആറ് പന്തില്‍ ഒരു ഫോറടക്കം അ്ഞ്ച് റണ്‍സ് മാത്രമാണ് നേടിയത്.

നേരിട്ട രണ്ടാം പന്തില്‍ ബൗണ്ടറി നേടി തുടങ്ങിയ സഞ്ജു ആറാം പന്തില്‍ സിക്‌സ് അടിക്കാന്‍ നോക്കിയതാണ് തിരിച്ചടിയായത്. ആഖിബ് ജാവേദിന്റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണ അനായാസം സഞ്ജുവിനെ പിടിച്ച് പുറത്താക്കുകയായിരുന്നു.

ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്താനമെന്ന സഞ്ജുവിന്റെ മോഹങ്ങള്‍ക്ക് ഏതാണ്ട് തീരുമാനമായി. സഞ്ജുവിന്റെ പ്രതിയോഗി ഇഷാന്‍ കിഷന്‍ കഴിഞ്ഞ ദിവസം തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

സഞ്ജു നിലവില്‍ ഫോം നഷ്ടപ്പെട്ട രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടി20യിലും ഇന്ത്യയ്ക്കായി കളിച്ച സഞ്ജു അന്ന് ഒരു റണ്‍സ് പോലും എടുത്തിരുന്നില്ല. ഇതോടെ സഞ്ജു വിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പോലും പരിഗണിക്കുമോയെന്ന് കണ്ടറിയണം.

അതെസമയം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീം ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 19.1 ഓവറില്‍ നാലിന് 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഡി. സഞ്ജുവിനെ കൂടാതെ അതര്‍വ ടൈഡ് (4), യാഷ് ദുബെ (14), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

28 റണ്‍സുമായി ശ്രേയസ് അയ്യരും റണ്‍സൊന്നും എടുക്കാതെ റിക്കി ഭുയിയുമാണ് ഇന്ത്യ ഡി നിരയില്‍ ക്രീസില്‍. നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 290 റണ്‍സെടുത്തിരുന്നു.