ബാറ്റിംഗ് പിച്ചുകളില്‍ ഇഷാനും പന്തും കളിച്ച് തെളിഞ്ഞു, സഞ്ജുവിന് നല്‍കിയത് വിദേശ വെല്ലുവിളികള്‍, ഇതാണ് യഥാര്‍ത്ഥ അവസരം

Image 3
CricketTeam India

ജയ്‌മോന്‍ കൊടുത്തുമ്പാറി ജോണ്‍

ബാറ്റിംഗ് ഫ്രണ്ട്ലി ഇന്ത്യന്‍ പിച്ചുകളില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും പന്തിനും കളിച്ചു തെളിയാന്‍ അവസരങ്ങള്‍ വാരിക്കോരി നല്‍കിയപ്പോള്‍ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു ഒരുപക്ഷെ ഇന്ത്യന്‍ പിച്ചുകളില്‍ വേണ്ടവിധം അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ സഞ്ജു ഇന്ന് നീല കുപ്പായത്തില്‍ സ്ഥിര സാനിധ്യം ആയേനം എന്ന്…..

ബൗന്‍സും വേഗതയുമുള്ള ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ വേണേല്‍ അതിജീവിച്ചു കാണിക്കെടാ എന്ന ഭാവത്തില്‍ എറിഞ്ഞു കൊടുത്ത അവസരങ്ങളില്‍ പോലും ഉള്ളിലെ തീപൊരിയുടെ ഒരംശം ആയാല്‍ മൈതാനത്തു വിതറിയിരുന്നു..

ഇതാണ് യഥാര്‍ത്ഥ അവസരം സെറ്റ് ആകാതെ അടിയുലഞ്ഞു നില്‍ക്കുന്ന ബാറ്റിംഗ് ലൈന്‍ ആപ്പിലേക്ക് ബാക്ക് ഫുട്ടില്‍ ചുവടുറപ്പിച്ചു അനായാസം സിക്‌സറുകള്‍ പറത്തി വിജയങ്ങള്‍ക്ക് നേര്‍ വഴിവെട്ടാന്‍ ഇനി നിനക്ക് കഴിയട്ടെ…..

ഇരു കയ്യും നീട്ടി ഈ അവസരം മുതലാക്കുവാന്‍ സഞ്ജു സാംസണ് കഴിയട്ടെ ആശംസകള്‍

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 *7