ധോണിയെ കുറിച്ച് ആ സത്യം മനസ്സിലാക്കി സഞ്ജു

Image 3
CricketIPL

ഒരാള്‍ക്കും ഇനി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ധാണിയെ പോലെ ആകാന്‍ ധോണിക്ക് മാത്രമെ സാധിക്കുകയുള്ളുവെന്നും സഞ്ജു പറയുന്നു.

വിക്കറ്റ് കീപ്പര്‍ കൂടിയായ സാംസണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയെ പോലെ ആകാന്‍ പറ്റുമോ എന്ന ചോദ്യത്തിനാണ് സഞ്ജു ഇപ്രകാരം മറുപടി നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സിനെ ഇപ്രാവശ്യം ഐപിഎല്ലില്‍ നയക്കുന്നത് സഞ്ജു സാംസണാണ്.

തനിക്ക് സഞ്ജു സാംസണ്‍ ആയാല്‍ മതി. അതു മതിയാകും. ആരാധകര്‍ തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ട്’ സഞ്ജു പറഞ്ഞു.

ഇത്തവണ രാജസ്ഥാന് മികച്ച ടീമാണ്. ആരാധകരുടെ മുഖത്ത് പുഞ്ചിരി കൊണ്ട് വരുന്ന പ്രകടനമായിരിക്കും ഈ ഐപിഎല്ലില്‍ രാജാസ്ഥാനില്‍ നിന്ന് കാണാന്‍ ആവുക എന്നും സഞ്ജു കൂട്ടിചേര്‍ത്തു. നായകനെന്ന നിലയില്‍ സഞ്ജു എങ്ങനെയായിരിക്കും രാജസ്ഥാനെ മുന്നോ്ട്ട് കൊണ്ട് പോകുക എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.