ഒരറ്റം കാത്തുസൂക്ഷിച്ചു.. വിജയ റണ്‍ കുറിക്കുന്നിടം വരെ, എന്തൊരു മെയ്ക്ക് ഓവര്‍!

Image 3
CricketIPL

നെല്‍സണ്‍ ജോസഫ്

ക്രിക്കറ്റില്‍ രണ്ട് തരത്തിലുള്ള ത്രില്ലിങ്ങ് ഗെയിമുകളുണ്ടാവാറുണ്ട്. വന്‍ സ്‌കോറുകള്‍ ചേസ് ചെയ്ത് കീഴടക്കുന്നത് ഒരു തരത്തിലുള്ള ത്രില്ലാണ്. ഇരുന്നൂറിന് മുകളിലെ സ്‌കോര്‍, അസാദ്ധ്യമെന്ന് തോന്നിക്കുന്ന ലക്ഷ്യം, ഒരു സാധ്യതയും തോന്നിക്കാത്തിടത്തുനിന്ന് തിരിച്ചടിച്ച് വീഴ്ത്തുന്നത്.

രണ്ടാമത്തെ ഒരു തരം കളിയുണ്ട്. അനായാസം കീഴടക്കാവുന്ന സ്‌കോര്‍. ഇരുപതോവറില്‍ നൂറ്റിയിരുപതോ നൂറ്റിമുപ്പതോ മതിയാവും. ഒന്നുകില്‍ വരിഞ്ഞുകെട്ടിയോ അല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയോ ഡിഫന്‍ഡ് ചെയ്യുന്നത്.

അങ്ങനെ വീഴ്ത്താനുള്ള വെടിമരുന്ന് കൊല്‍ക്കട്ടയിലുണ്ടായിരുന്നു. ഒരറ്റത്തൊന്ന് പിടിവിട്ട് പോയിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ പിടിച്ചുകയറിവരാനും.

അതുണ്ടാവാതെ ഒരറ്റം ഭംഗിയായി കാത്തുസൂക്ഷിച്ചു സഞ്ജു സാംസണ്‍. തുടക്കം കിട്ടിയിട്ട് മുതലാക്കാതെ വലിച്ചെറിഞ്ഞുകളയുന്ന ബാറ്റ്‌സ്മാനെന്ന പഴി കേള്‍ക്കുന്നിടത്തുനിന്ന് ഒരറ്റം ഉത്തരവാദിത്വത്തോടെ കാത്ത കളി.

വീണ്ടുമൊരു ക്യാപ്റ്റന്റെ കളി.
ഒരറ്റം കാത്തുസൂക്ഷിച്ചു..
അവസാനം വിജയ റണ്‍ കുറിക്കുന്നിടം വരെ
Sanju Samson

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്