മഴയത്ത് ടീം ഇന്ത്യയെ ലീഡ് ചെയ്ത് സഞജു, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘സഞ്ജു ചേട്ടന്‍’

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് തൊട്ട് മുമ്പ് പുറത്ത് വന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റത് അപ്രതീക്ഷിത മഴയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ പരിശീലകനം മുടങ്ങി.

ഇന്ത്യന്‍ ഏകദിന ടീം അംഗങ്ങള്‍ക്കൊപ്പം ടി20 ടീം അംഗങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത് മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നു.

മഴമൂലം അവസാന സെഷനിലെ പരിശീലനം മുടങ്ങിയപ്പോള്‍ മൂടിക്കെട്ടിയിരുന്ന കളിക്കാരെ പ്രചോദിപ്പിച്ചും അവരെ തമാശ പറഞ്ഞ് ചിരിപ്പിച്ചു സഞ്ജു താരങ്ങളുടെ മൂഡ് ചെയ്ഞ്ചാക്കുന്നുണ്ട്. ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളായ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷദീപ് സിംഗ് എന്നിവരോടെല്ലാം സംസാരിച്ചും തമാശപറഞ്ഞും നില്‍ക്കുന്ന സഞ്ജുവിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത്.

ഇതിന് പുറമെ ദിനേശ് കാര്‍ത്തിക്, രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ പ്രസിദ്ധ് കൃഷ്ണ, അശ്വിന്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും സഞ്ജു പങ്കുവെച്ചിരുന്നു. റോയല്‍ ക്ലബ്ബ് എന്ന അടിക്കുറിപ്പോടെ ദിനേശ് കാര്‍ത്തിക്കും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

അതെസമയം മത്സരത്തില്‍ ഇന്ത്യ 119 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. മഴ കാരണം ഏറെ നേരം മത്സരം തടസ്സപ്പെട്ടതോടെ ഓവറുകള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃര്‍നിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.