ടീമംഗങ്ങള്‍ അതിനായി കാത്തിരിക്കുന്നുവെന്ന് സഞ്ജു, ലക്ഷ്യം മുറിവുണക്കല്‍

ഐപിഎല്‍ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് തിരിച്ചുവരുമെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരോ മത്സരങ്ങളെയും ടീം വ്യതസ്തമായാണ് സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡല്ഹിയ്‌ക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

പുതിയ തുടക്കമായാണ് ഓരോ മത്സരങ്ങളെയും ടീം കാണുന്നതെന്നും അതുപോലെ തന്നെയാണ് മത്സരങ്ങള്‍ക്കായി പദ്ധതിയി തയ്യാറാക്കുന്നതെന്നും സഞ്ജു പറഞ്ഞു.

‘മികച്ച പോരാട്ടം ആണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ കാഴ്ചവെച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ വിജയ ലക്ഷ്യം മറികടക്കാന്‍ ആയില്ല. ടീമംഗങ്ങള്‍ എല്ലാവരും വീണ്ടും കളത്തില്‍ ഇറങ്ങി അവരുടെ കഴിവ് തെളിയിക്കാന്‍ കാത്തിരിക്കുകയാണ്. ടീമിന്റെ ലക്ഷ്യം മികച്ച മത്സരം കാഴ്ചവെക്കുക എന്നതാണ്. ഏതു സാഹചര്യത്തിലും വിജയിക്കാന്‍ ഉള്ള കഴിവ് രാജസ്ഥാന്‍ സ്‌ക്വാഡിന് ഉണ്ട്’ സഞ്ജു പറഞ്ഞു

റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ അധികാരിക ജയം നേടിയാണ് പന്തിന്റെ ഡല്‍ഹി വരുന്നത്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ട് ബോള്‍ ബാക്കിനില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്.

എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച് സെഞ്ച്വറി നേടിയിട്ടും അവസാന പന്തില്‍ വീണുപോയതിന്റെ മുറിവുമായാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ വരുന്നത്. അവസാന ബോള്‍ വരെ നീണ്ടുനിന്ന ത്രില്ലര്‍ മാച്ചില്‍ പഞ്ചാബിനോട് നാല് റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍വിയേറ്റ് വാങ്ങിയത്.

You Might Also Like