; )
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ പിന്നിലായ നാല് ടീമുകളെ ഉള്‍പ്പെടുത്തി തകര്‍പ്പന്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. അഞ്ചാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെയുളള ടീമുകളില്‍ നിന്നാണ് മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഈ ടീമില്‍ സ്ഥനം പിടിച്ചു. പഞ്ചാബ് കിംഗ്‌സിന്റെ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനേയും, മയങ്ക് അഗര്‍വാളിനേയുമാണ് ഈ ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പരില്‍ ആണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇറങ്ങുക. സഞ്ജു തന്റെ കളിയുടെ മറ്റൊരു വശമാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കാഴ്ച വെച്ചതെന്നും കൂടുതല്‍ ഉത്തരാദിത്വത്തോടെയായിരുന്നു താരത്തിന്റെ ബാറ്റിംഗെന്നും ചോപ്ര നിരീക്ഷിക്കുന്നു.
ഈ ഇലവനിലെ നാലാം നമ്പരില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനേയും, അഞ്ചാം നമ്പരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറേയുമാണ് ഉള്‍പ്പെടുത്തിയത്.
മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ജേസണ്‍ ഹോള്‍ഡറുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനേയും, പഞ്ചാബ് കിംഗ്‌സിന്റെ രവി ബിഷ്‌ണോയിയേയും ഈ ടീമിന്റെ സ്പിന്നര്‍മാരായി തിരഞ്ഞെടുത്തപ്പോള്‍ ഭുംറയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.