കോഹ്ലിയുടെ ആ ഒരൊറ്റ ചോദ്യമാണ് എന്നെ മാറ്റി മറിച്ചത്, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു

Image 3
CricketIPL

ഇന്ത്യന്‍ ടീമില്‍ പ്രവേശിച്ച സമയത്ത് വിരാട് കോഹ്ലിയുമായി ജിമ്മില്‍ സമയം ചെലവഴിക്കുന്നതിനിടെ കോഹ്ലി ഉപദേശിച്ച ചില കാര്യങ്ങളാണ് തന്റെ കരിയര്‍ മാറ്റി മറിച്ചതെന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു സാംസണ്‍. രാജസ്ഥാന്റെ പ്രീ-മാച്ച് വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സഞ്ജു അമ്പപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഞാന്‍ ഇന്ത്യന്‍ ടീമില്‍ ആയിരുന്നപ്പോള്‍ വിരാട് ഭായിയ്ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുകയായിരുന്നു. അന്നേരം ഞാന്‍ അദ്ദേഹത്തോട് അവന്റെ പരിശീലന ദിനത്തെക്കുറിച്ച് ചോദിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം ഫിറ്റ്നെസിന് ഇത്രയധികം പരിശ്രമിക്കുന്നത്, ഞാന്‍ ധാരാളം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ എന്റെ കരിയര്‍ മാറ്റിമറിച്ചത്’ സഞ്ജു പറയുന്നു.

നിങ്ങള്‍ എത്ര വര്‍ഷം ഇനി കളിക്കാന്‍ പോകുന്നുവെന്നാണ് കോഹ്ലിഭായ് എന്നട് തിരിച്ച് ചോദിച്ചത്. ഞാന്‍ പറഞ്ഞു, , 35 വയസ്സ് വരെ എനിക്ക് കളിക്കാമെന്ന് ഞാന്‍ കരുതുന്നു, അതായത് 10 വര്‍ഷം ‘

‘എന്നാല്‍ ആ 10 വര്‍ഷം കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് എന്ത് വേണേലും ചെയ്യാം. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതെന്തും, എന്നാല്‍ ഈ 10 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ല, അതിനാല്‍ ഈ 10 വര്‍ഷത്തിനുള്ളില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ക്രിക്കറ്റിന് എല്ലാം നല്‍കാത്തത്, ഇത് ക്രിക്കറ്റിനോടുള്ള എന്റെ കാഴ്ചപ്പാടും സമര്‍പ്പണവും ശരിക്കും മാറ്റിമറിച്ചു. ഞാന്‍ ഇതിനകം എല്ലാം നല്‍കിയിരിക്കുന്നു, എന്നാല്‍ ഇത് കേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ നല്‍കാമെന്ന് തോന്നി. ‘ സഞ്ജു പറയുന്നു.

സഞ്ജു മാജിക്കിന് മുന്നില്‍ ഒന്നും പറയാനാകാതെ – കമാല്‍സ് വ്യൂ

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു വി സാംസണ്‍ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ താരം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.