സഞ്ജുവിനെ അവഗണിച്ച് ഗാംഗുലി, പന്തിന് പ്രെമോഷന്‍

ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരെ തെരഞ്ഞെടുത്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മലയാളി താരം സഞ്ജു സാംസണിനെ അവഗണിച്ചപ്പോള്‍ റിഷഭ് പന്തിന്റേയും വൃധിമാന്‍ സാഹയുടേയും പേരാണ് ഗാംഗുലി പറയുന്നത്.

രാജ്യത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരാണ് പന്തും സാഹയും. ആശങ്കപ്പെടേണ്ടതില്ല. പന്തിന്റെ ബാറ്റിലെ സ്വിങ് മടങ്ങിയെത്തും. ചെറുപ്പമാണ് പന്ത്. നമ്മളെല്ലാവരും പന്തിന് വഴി കാണിക്കേണ്ടതായുണ്ട്. വളരെ അധികം കഴിവുള്ള താരമാണ് പന്ത്. റിഷഭ് നന്നായി വരും, ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമില്‍ മാത്രമാണ് പന്തിനെ ഉള്‍പ്പെടുത്തിയത്. ടെസ്റ്റില്‍ പന്ത് കളിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല. ഒരാള്‍ക്ക് മാത്രമാണ് കളിക്കാനാവുക. നല്ല ഫോമില്‍ നില്‍ക്കുന്നത് ആരാണോ അയാള്‍ കളിക്കും എന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്.

ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ടെങ്കിലും സ്ഥിരത കണ്ടെത്താനാവാത്തതാണ് പന്തിന് തിരിച്ചടിയായത്. ഐപിഎല്‍ 2020ല്‍ 115ല്‍ താഴെയാണ് പന്തിന്റെ സ്ട്രൈക്ക്റേറ്റ്. വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ മികവ് കാണിക്കുക കൂടി ചെയ്തതോടെ പന്തിന്റെ സ്ഥാനം കൂടുതല്‍ പരുങ്ങലിലായിരുന്നു.

നിലവില്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമില്‍ അംഗമാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയയില്‍ കഴിവ് തെളിയ്ക്കാനായാല്‍ സഞ്ജുവിന് ടീം ഇന്ത്യയില്‍ സ്ഥിരം സ്ഥാനം നേടിയെടുക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You Might Also Like