കമന്റേറ്റര്‍മാര്‍ ലൈവില്‍ ചോദിയ്ക്കുന്നു, എന്ത് പറഞ്ഞ് ഇനി അയാളെ നമ്മള്‍ കുറ്റം പറയും

ഹൈദറലി സുല്‍ത്താന്‍

വിമര്‍ശകരെ വെറുതെ ആ ടോപ് സ്‌കോര്‍ ലിസ്റ്റ് ഒന്ന് എടുത്തു നോക്കുക. സാംസണ്‍ തന്റെ ആശ്വമേദം തുടരുകയാണ്. എന്നും കൂടെ ഉള്ള വിമര്‍ശകര്‍ക്കു മറുപടി കൊടുത്തു കൊണ്ടേ ഇരിക്കുന്നു..

അയാള്‍ റണ്‍സ് സ്‌കോര്‍ ടേബില്‍ ടോപ്പറില്‍ ഇപ്പോള്‍ ഒന്നാമതാണ്. സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ ഉള്ള കമന്ററി മാത്രം കേട്ടാല്‍ മതി രോമാഞ്ചം കൊള്ളാന്‍..

കമന്റേറ്റര്‍ ചോദിക്കുന്നു കണ്‍സിസ്റ്റന്‍സി ഇല്ല എന്നു വേണേല്‍ അയാളെ കുറ്റം പറയാം പക്ഷെ അതല്ലാതെ അയാളെ എന്ത് പറഞ്ഞു കുറ്റം പറയും. അത്രക്കും മനോഹരം ആണ് സഞ്ജുവിന്റെ എന്നുമുള്ള ബാറ്റിംഗ്..

നമ്മള്‍ ഈ കമന്ററിയില്‍ ഇരുന്നു എത്ര ആസ്വദിച്ചിരിക്കുന്നു.. സ്‌പെഷ്യല്‍ ടാലെന്റ്‌റ്.

സഞ്ജുവിന്റെ ബാറ്റിംഗ് എല്ലാവരും ആസ്വദിക്കുന്നു അപ്പോളും കേരളത്തിലെ ചില വിരലില്‍ എണ്ണാവുന്ന പ്രത്യേക വിഭാഗം ആസ്വാദകര്‍ അയാളുടെ കുറ്റങ്ങള്‍ കണ്ടു പിടിക്കുന്ന തിരക്കിലാണ് വിമര്‍ശിക്കാന്‍

Sanju Samson The Table Topper Run Scorer

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like