പ്രതീക്ഷയോടെ തുടങ്ങി നിരാശയോടെ അവസാനിക്കുന്ന ദുരന്തമാകാതിരിക്കട്ടെ ഇത്തവണയെങ്കിലും സഞ്ജു

പ്രവീണ്‍ പ്രഭാകര്‍

ക്രിക്കറ്റില്‍ ടാലന്റിനെക്കാള്‍ പ്രധാനമാണ് കണ്‍സിസ്റ്റന്‍സി എന്നത്… ഒരേ പ്രായത്തില്‍ സച്ചിനേക്കാള്‍ ടാലന്റ് ഉള്ളവനായിരുന്നു കാംബ്ലി… പക്ഷെ ഈ പറഞ്ഞ സ്ഥിരത ഇല്ലായിമ കൊണ്ട് എങ്ങും എത്താതെ പോയവരുടെ ലിസ്റ്റില്‍ ആയിരുന്നു അയാളുടെ സ്ഥാനം..

എന്ത് കൊണ്ട് സഞ്ജു ഇനിയും ഇന്ത്യന്‍ ടീമില്‍ എത്തിച്ചേരുന്നില്ല എന്നത് ആലോചിച്ചു ലോബികളുടെ ചരിത്രം പറഞ്ഞു സത്യം മൂടി വെക്കരുത്…

യാതൊരു ഗോഡ് ഫാദര്‍മാരുടെയും സഹായമില്ലാത്ത നടരാജനെ പോലെ ഉള്ള കളിക്കാര്‍ക്ക് അവരുടെ സ്ഥിരതക്കുള്ള അംഗീകാരം കിട്ടുന്നിടത്ത് സഞ്ജുവിന് അത് കിട്ടുന്നില്ലെങ്കില്‍ അയാളുടെ സ്ഥിരത കുറവ് തന്നെയാണ് എന്ന് പറയണം…

ഒരു കളിയിലെ സെഞ്ചുറിയുടെ കഥ പറഞ്ഞുകൊണ്ട് ഒരു സീസണ്‍ മുഖം രക്ഷിക്കുന്ന സ്ഥിരം ക്ളീഷേ കൊണ്ട് അയാള്‍ക്ക് കജഘ ഇല്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞേക്കാം…

പക്ഷെ നീല കുപ്പായം സ്ഥിരമായി കിട്ടാന്‍ ഇതൊന്നും പോരാതെ വരും. പ്രതീക്ഷയോടെ തുടങ്ങി നിരാശയോടെ അവസാനിക്കുന്ന സഞ്ജുവിന്റെ മറ്റൊരു സീസണ്‍ ആവാതിരിക്കട്ടെ ഇത്…

കടപ്പാട് മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like