തെറ്റ് തിരിച്ചറിയുന്ന നിമിഷം രോഹിത്തായി സഞ്ജു മാറും, നമുക്ക് പിന്നില്‍ നിന്നും കുത്താതിരിക്കാം

Image 3
CricketIPL

 സുരാഗ് വാഴയില്‍

World Class സ്പിന്നര്‍,ടോപ്പ് ഫോമില്‍ നില്‍ക്കുന്ന ചഹാലിനെ 94 മീറ്റര്‍ സിക്‌സര്‍ സഞ്ജു പായിച്ചപ്പോള്‍ ഹര്‍ഷ ബോഗ്ലെ പറഞ്ഞൊരു കാര്യമുണ്ട് ,’സഞ്ജുവിന്റെ സിക്‌സ് ഹിറ്റിങ്ങ് എബിലിറ്റിയില്‍ ആര്‍ക്കും സംശയമില്ല, പക്ഷെ സഞ്ജു ശ്രദ്ധിക്കേണ്ടത് സ്‌ട്രൈക്ക് റൊട്ടേട്ട് ചെയ്യേണ്ട കാര്യത്തിലാണ്’.

ഇത് പറഞ്ഞുതീരുന്നതിന് മുന്നെയാണ് ചഹാല്‍ ഉത്തപ്പയുടെ വിക്കറ്റ് നേടിയ അതേ ഓവറില്‍ ഓഫ് സ്റ്റെമ്പിന് പുറത്ത് ഫ്‌ലൈറ്റ് ചെയ്യിച്ച് മാടിവിളിച്ചൊരു പന്തില്‍ പോയി തലവെച്ചുകൊടുത്തത്.

അയാളുടെ കളിയില്‍ ക്ലാസ്സും കരീബിയന്‍ ശൈലിയുടെ വന്യതയും ഒരുപോലെ കാണാം. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ born ടാലന്റിനേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് സ്ഥിരതയ്ക്കാണ്.അവിടെയാണ് അയാള്‍ക്ക് പിഴക്കുന്നത്.

എവിടെയാണ് തനിക്ക് പിഴക്കുന്നത് എന്ന് അയാള്‍ മനസ്സിലാക്കുന്ന നിമിഷം രോഹിത് ശര്‍മ്മയെപ്പോലൊരു ലോകോത്തര പ്ലെയറായി അയാള്‍ക്ക് മാറാം. അതിനുള്ള എല്ലാം factor ഉം അയാളിലുണ്ട്. ജയവര്‍ധനയെപ്പോലെയോ, റിക്കി പോണ്ടിങ്ങിനെ പോലെയോ ഉള്ള നല്ലൊരു കോച്ചിന്റെ സഹായം അയാള്‍ക്കിപ്പോള്‍ ആവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ഇല്ലാത്തതും അതാണ്.

അയാള്‍ തീര്‍ച്ചയായും തിരിച്ചുവരും…..
മറ്റൊരു മരുക്കാറ്റ് ഇന്നിങ്ങ്‌സിലൂടെ…..
കാത്തിരിക്കാം നമുക്ക് !

(ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ സ്‌പോട്‌സ് പാരഡൈസോയില്‍ സുരാഗ് വാഴയില്‍ എഴുതിയത്)