സഞ്ജുവിനെ വേട്ടയാടി അമ്പരപ്പിക്കുന്ന യാദൃച്ഛികത, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ?

ഐപിഎല്ലില്‍ ആരേയും മോഹിക്കുന്ന തുടക്കം ലഭിച്ച സഞ്ജുവിന് പക്ഷെ പിന്നീട് കാലിടറുന്ന കാഴ്ച്ചയാണ് കണ്ടത്. ഇതോടെ മുന്‍ താരങ്ങളും ആരാധകരും അടക്കം സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉതിര്‍ക്കുന്നത് എന്നാല്‍ സഞ്ജുവിന്റെ വന്‍ വീഴ്ച്ച ചില അമ്പരപ്പിക്കുന്ന യാഥാര്‍ത്യങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

2017ലേയും 2018ലേയും 2019ലേയും ഐപിഎല്ലില്‍ സഞ്ജു സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത് എന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്.

2017 ഐപിഎല്‍ സീസണ്‍: ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും സഞ്ജു നേടിയത് 114 റണ്‍സാണെങ്കില്‍ അടുത്ത 12 കളിയില്‍ നിന്നും വെറും 272 റണ്‍സ് മാത്രമാണ്. 2018 ലെ ഐപിഎല്‍ സീസണും ഇതുതന്നെയായിരുന്നു അവസ്ഥ. ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 178 റണ്‍സ് അടിച്ചെടുത്ത സഞ്ജു പിന്നീടുള്ള പന്ത്രണ്ട് കളിയില്‍ നിന്നും നേടിയത് 263 റണ്‍സ് ആണ്.

2019ലെ ഐപിഎല്‍ സീസണില്‍ ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 132 റണ്‍സ് സഞജു സ്വന്തമാക്കി. എന്നാല്‍ പിന്നീട് വന്ന 10 കളിയില്‍ നിന്നും നേടിയത് 210 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത്തവണയും ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും 159 റണ്‍സ് സഞ്ജു സ്വന്തമാക്കിയതപ്പോള്‍ പിന്നീട് റണ്‍ നിരക്ക് താഴോട്ട് പോകുകയാണ്.

ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു സഞ്ജു. എന്നാല്‍ തുടര്‍ന്ന് വന്ന മത്സരങ്ങളിലെ സ്‌കോര്‍ ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് 8 റണ്‍സ്, റോയല്‍ ചലഞ്ചേര്‍സ് ബംഗലൂരുവിനോട് 4 റണ്‍സ്, മുംബൈ ഇന്ത്യന്‍സിനോട് 3 പന്തുകള്‍ പിടിച്ച് പൂജ്യത്തിന് പുറത്തായി.

ഇതില്‍ സഞ്ജുവിന്റെ കഴിഞ്ഞ മത്സരത്തിലെ പുറത്താകലിനെ കമന്റേറ്റര്‍മാര്‍ പോലും അത്ഭുതത്തോടെയാണ് പരാമര്‍ശിച്ചത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ടെക്നിക്കലി പെര്‍ഫെക്റ്റ് ആയിട്ടുള്ള ഒരാള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തല്‍. ബോള്‍ട്ടിനെ പോലെ ഒരു ബൌളര്‍ക്കെതിരെ കുറച്ചുകൂടി കരുതല്‍ ആവശ്യമായിരുന്നു എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

You Might Also Like