കൂറ്റന്‍ സിക്‌സുകള്‍, കൊതിപ്പിച്ച കുട്ടി ഇന്നിംഗ്‌സ്, ഒടുവില്‍ സഞ്ജു പുറത്ത്,
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയ്ക്കായി രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ച് നിന്ന് മലയാളി താരം സഞ്ജു സാംസണ്‍. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 45 പന്തില്‍ 40 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും മൂന്ന് കൊതിപ്പിക്കുന്ന സിക്‌സുകളും സഹിതമാണ് സഞ്ജുവിന്റെ ചെറുതും മനോഹരവുമായ ഇന്നിംഗ്‌സ്.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ സഞ്ജു പരാജയപ്പെട്ടിരുന്നു. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വലിയ വിമര്‍ശനമാണ് മലയാളി താരം നേരിട്ടത്.
മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 488 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യ ഡിയ്ക്ക് ജയിക്കാന്‍ ഇനിയും 252 റണ്‍സ് കൂടി വേണം.
സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന റിക്കി ഭുയിലാണ് ഇന്ത്യ ഡിയുടെ പ്രതീക്ഷ മുഴുവന്‍ 174 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഭുയി സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്നത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 41 റണ്‍സും യാഷ് ദുബെ 47 റണ്‍സെടുത്തും പുറത്തായി. അതര്‍വ ടൈഡ് പൂജ്യം റണ്‍സെടുത്ത് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.