സഞ്ജു പ്രതികരിക്കുന്നത് അവന് മാത്രം സാധിക്കുന്ന രീതിയിലാണ്, ഞെട്ടലിന്റെ അങ്ങേയറ്റത്താണ് ക്രിക്കറ്റ് ലോകം

Image 3
CricketIPL

സംഗീത് ശേഖര്‍

ഏതാണ്ടെല്ലാ സീസണിലും നേരിടുന്ന ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ എന്ന വിമര്‍ശനത്തിന് പുറമെ ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്തം കൂടെ ഏറ്റെടുക്കേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ സമ്മര്‍ദത്തിന്റെ അങ്ങേയറ്റമാണ്. നായകനായുള്ള ആദ്യത്തെ മത്സരത്തില്‍ ചേസ് ചെയ്യേണ്ടി വരുന്നത് 221 എന്ന കൂറ്റന്‍ സ്‌കോറാണെന്നത് ഒട്ടും ആശാവഹമല്ലാത്ത സാഹചര്യത്തില്‍ കൊണ്ട് ചെന്നെത്തിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പ്രതികരിക്കുന്നത് സഞ്ജുവിന് മാത്രം സാധിക്കുന്ന രീതിയിലാണ്.

പതിഞ്ഞ തുടക്കം, ക്യാച്ചുകള്‍ ഡ്രോപ്പാകുന്നു. ഇത്തരമൊരു മത്സരത്തില്‍ സഞ്ജുവിന് നല്‍കുന്ന ലൈഫുകള്‍ക്ക് എന്ത് വില കൊടുക്കേണ്ടി വരുമെന്ന് കളിയുടെ അവസാന നിമിഷങ്ങളില്‍ സഞ്ജുവിനെ തളക്കാന്‍ ആയുധങ്ങളൊന്നുമില്ലാതെ പതറി നില്‍ക്കുമ്പോള്‍ കെ. എല്‍ രാഹുലെന്ന നായകന്‍ കൃത്യമായി തിരിച്ചറിഞ്ഞു കാണും. സച് വാസ് ദ ഡോമിനന്‍സ് ഓഫ് സഞ്ജു സാംസന്‍. സഞ്ജു വാസ് സീയിങ് ദ ബോള്‍, സഞ്ജു വാസ് ഹിറ്റിംഗ് ദ ബോള്‍.

ഒരു ബിഗ് ഹിറ്റര്‍ക്കെതിരെ പന്തെറിയുമ്പോള്‍ ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്നൊരു മികച്ച പന്ത് ശിക്ഷയില്‍ നിന്നൊഴിവാകുമെന്ന് ബൗളര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ സഞ്ജു സാംസണെ പോലൊരു ക്ലാസ് പ്ലെയര്‍ ഹിറ്ററുടെ റോള്‍ ഏറ്റെടുക്കുമ്പോള്‍ ബൗളറുടെ മികച്ച പന്തുകള്‍ കവറിലൂടെയുള്ള മനോഹരമായ ഡ്രൈവുകളില്‍ ഒഴുകിപോകുകയും സ്ലോട്ടില്‍ പിച്ച് ചെയ്യുന്ന പന്തുകള്‍ അനായാസം ലോംഗ് ഓഫിനു മുകളിലൂടെ ഗാലറിയിലെത്തുകയും ചെയ്യുകയാണ്. മാര്‍ജിന്‍ ഓഫ് എറര്‍ വളരെ നേരിയതാവുമ്പോള്‍ ബൗളര്‍ പെട്ടെന്ന് തന്നെ ബാക്ക് ഫുട്ടിലാവുകയാണ്.

അവസാന ലാപ്പില്‍ വീണു പോയപ്പോഴും സഞ്ജു കളിച്ചത് ഐ. പി. എല്ലിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളുടെ ഗണത്തിലേക്ക് കയറ്റി നിര്‍ത്താവുന്ന ഒരിന്നിങ്‌സ് തന്നെയാണ്. ഓസ്ട്രേലിയന്‍ അതിവേഗ പേസര്‍മാരായ മെറിഡിത്തും റിചാര്‍ഡ്സനും മുഹമ്മദ് ഷാമിയും അടങ്ങിയൊരു നിലവാരമുള്ള പേസ് ആക്രമണത്തെ സഞ്ജു സാംസണ്‍ നേരിട്ട രീതി അനുപമമായിരുന്നു.

88 ല്‍ നിന്നു സെഞ്ച്വറിയിലേക്ക് എത്തുന്നത് മറക്കാന്‍ കഴിയില്ല.റിച്ചാര്‍ഡ്‌സന്റെ ഒരു ക്ലെവര്‍ സ്ലോവര്‍ പന്ത് റീഡ് ചെയ്തതിനു ശേഷം കവറിന് മുകളിലൂടെ പ്ലെസ് ചെയ്‌തൊരു ബൗണ്ടറി. അടുത്ത പന്തില്‍ യോര്‍ക്കര്‍ ചെറുതായൊന്നു മിസ്സാകുമ്പോള്‍ ഒരു ഓഫ് ഡ്രൈവിന്റെ എക്സ്റ്റന്‍ഷനാണ് സഞ്ജു പ്രസന്റ് ചെയ്യുന്നത്. ബ്രൂട്ടാലിറ്റി ഒട്ടുമില്ലാത്ത ഒരു ക്ളാസി ലോഫ്റ്റഡ് ഡ്രൈവ്.അടുത്ത പന്തും മനോഹരമായി പ്ലെസ് ചെയ്തു കൊണ്ട് അര്‍ഹിച്ച സെഞ്ച്വറിയാണ് സഞ്ജു നേടിയത്. ബ്രില്യന്റ് ഇന്നിംഗ്‌സ്. ടെക് എ ബൗ സഞ്ജു സാംസണ്‍. വാട്ട് എ പ്ലെയര്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍