ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20; സഞ്ജുവിന് നിർണായകം

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്‌ക്ക് തുടക്കമായി. ടോസ് നേടിയ കങ്കാരുപ്പട ബൗളിംഗ് തിരഞ്ഞെടുത്തു. കാൻബറയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40 നാണ് മത്സരം. മലയാളികളുടെ ആവേശം വാനോളം ഉയർത്തി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി.

ഇന്ത്യ പ്ലേയിങ് ഇലവൻ :

ഇന്ത്യ പ്ലേയിങ് ഇലവൻ : Shikhar Dhawan, KL Rahul(w), Virat Kohli(c), Manish Pandey, Sanju Samson, Hardik Pandya, Ravindra Jadeja, Washington Sundar, Deepak Chahar, Mohammed Shami, T Natarajan

ശിഖർ ധവാൻ, ലോകേഷ് രാഹുൽ സഖ്യം ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ഏകദിന പരമ്പര നഷ്ടപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് ക്യാപ്റ്റൻ കോഹ്ലി മുതിർന്നിട്ടില്ല. മൂന്നാം നമ്പറിൽ കോലിയും നാലാം നമ്പറിൽ മനീഷ് പാണ്ഡേയും ഇറങ്ങും. അഞ്ചാം നമ്പരിലാണ് സഞ്ജുവിൻ്റെ ഇടം. ശ്രെയസ് അയ്യർ മലയാളി താരത്തിനു വെല്ലുവിളി ഉയർത്തിയിരുന്നുവെങ്കിലും കോഹ്ലിയുടെ നറുക്ക് വീണത് സഞ്ജുവിനാണ്.

ഐപിഎല്ലിലെ മികച്ച പ്രകടനം അയ്യർക്ക് തുണയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും സഞ്ജുവിന്റെ കഴിവിൽ കോഹ്ലി പ്രതീക്ഷയർപ്പിക്കുകയായിരുന്നു. ന്യൂസീലൻഡിനെതിരെ സൂപ്പർ ഓവറിൽ സഞ്ജുവിനെ ഇറക്കി തനിക്ക് സഞ്ജുവിലുള്ള വിശ്വാസം നേരത്തെ കോഹ്ലി വ്യക്തമാക്കിയതുമാണ്. എന്നാൽ പൊതുവെ അത്ര പരിചിതമല്ലാത്ത അഞ്ചാം നമ്പറിൽ സ്ഥാനമുറപ്പിക്കാൻ ഇന്നത്തെ പ്രകടനം സഞ്ജുവിന് നിർണായകമാണ്.

ഏകദിന പരമ്പര 2-1 ന് നഷ്ടമായെങ്കിലും അവസാന മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കരിയർ ബെസ്റ് ഫോമിൽ കളിക്കുന്ന ഹർദിക് പാണ്ഡ്യയും സ്ഥിരതയോടെ കളിക്കുന്ന രവീന്ദ്ര ജഡേജയും മധ്യനിരയിൽ ഇന്ത്യക്ക് കരുത്താണ്. ഇരുടീമുകളും ഇതുവരെ 19 തവണ ഏറ്റുമുട്ടിയതിൽ 11ലും ജയിച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ :

D Arcy Short, Aaron Finch(c), Matthew Wade(w), Steven Smith, Glenn Maxwell, Moises Henriques, Mitch Swepson, Sean Abbott, Mitchell Starc, Adam Zampa, Josh Hazlewood

You Might Also Like