സഞ്ജുവിനെ പുറത്താക്കിയതിന് പിന്നില്‍ അവര്‍, ഗുരുതര ആരോപണവുമായി ശശി തരൂര്‍ എംപി

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നില്‍ കെസിഎയുടെ ‘ഈഗോ’ ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സഞ്ജു കെസിഎയെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ ക്ഷുഭിതരായ ചില കെസിഎ ഭാരവാഹികള്‍ സഞ്ജുവിനെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നാണ് തരൂര്‍ പറയുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിനാല്‍ സഞ്ജുവിനെ ദേശീയ ടീമിലേക്കും പരിഗണിക്കരുതെന്ന് ഈ ഭാരവാഹികള്‍ ബിസിസിഐയെ സ്വാധീനിച്ചു എന്നാണ് തരൂര്‍ പറയാതെ പറയുന്നത്.
‘വിജയ് ഹസാരെ ട്രോഫിക്കുള്ള ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. പക്ഷേ സഞ്ജുവിനെ അവര്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നുമൊഴിവാക്കി. ഇത് കാരണം ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല’ തരൂര്‍ പറയുന്നു.
‘വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന സ്‌കോറായ 212 റണ്‍സ് നേടുകയും ഇന്ത്യക്കായി ഏകദിനത്തില്‍ 56.66 ശരാശരിയില്‍ റണ്‍സെടുക്കുകയും ചെയ്ത സഞ്ജുവിന്റെ കരിയര്‍ ക്രിക്കറ്റ് അധികാരികളുടെ ഈഗോയാല്‍ നശിക്കുകയാണ്. കഴിഞ്ഞ പര്യടനത്തില്‍ സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. സഞ്ജുവിനെ പുറത്താക്കിയതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ പോലും കടക്കാതെ പുറത്താകുന്നതും അധികാരികള്‍ ഉറപ്പിച്ചു’ ശശി തരൂര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിനാല്‍ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്തില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെഎല്‍ രാഹുലും ഋഷഭ് പന്തുമാണ് ടീമിലിടം പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ടീമിലിടം ലഭിച്ച സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യക്കായി 16 ഏകദിനങ്ങളില്‍ കളിച്ച സഞ്ജുവിന് മികച്ച റെക്കോര്‍ഡാണുള്ളത്. 56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജുവി?ന്റെ സമ്പാദ്യം.
ചാമ്പ്യന്‍സ് ട്രോഫി ടീം- രോഹിത് ശര്‍മ ( ക്യാപ്റ്റന്‍ ), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്‌ററന്‍) വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.
Article Summary
Shashi Tharoor MP has accused the Kerala Cricket Association (KCA) of deliberately excluding Sanju Samson from the Indian squad for the Champions Trophy. Tharoor claims that KCA officials, upset with Samson for opting out of the Vijay Hazare Trophy training camp, influenced the BCCI to not consider him for the national team. He highlights Samson's strong ODI record and criticizes the KCA for prioritizing personal grievances over the player's and Kerala cricket's best interests.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.