സ്റ്റംമ്പിംഗില്‍ ബഹളിയായി സഞ്ജു, ഒടുവില്‍ കടയോടെ സ്റ്റംമ്പ് പിഴുതു, ചിരിപടര്‍ത്തി നിമിഷം

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പിക്കാനായതോടെ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് രാജസ്ഥാന്‍ റോയല്‍സ്. 24 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗവിനെതിരെ നേടിയത്. ഇതോടെ 16 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും രാജസ്ഥാനായി.

മത്സരത്തില്‍ ലഖ്‌നൗവിനായി പൊരുതിയത് ദീപക് ഹൂഡയായിരുന്നു. രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ അതിവേഗം റണ്‍സ് കണ്ടെത്തിയ ഹൂഡ മത്സരം ഫിനിഷ് ചെയ്‌തേക്കുമെന്ന പ്രതീതി ഒരുവേള ഉണ്ടാക്കി. എന്നാല്‍ ചഹലിന്റെ മനോഹരമായ ഒരു പന്തില്‍ നായകന്‍ സഞ്ജു സാംസണ്‍ സ്റ്റംമ്പ് ചെയ്താണ് ഹൂഡ മടങ്ങിയത്.

ഇന്നിങ്‌സിലെ പതിനാറാം ഓവറില്‍ ചഹലിന് എതിരെ ഒരു ഫോറും ഒരു സിക്‌സും അടിച്ച ദീപക് ഹൂഡ രാജസ്ഥാന്‍ ക്യാമ്പിനെ ഭീതിപ്പെടുത്തി. എങ്കിലും സമ്മര്‍ദ്ദം എല്ലാം അതിജീവിച്ച ചാഹല്‍ അവസാന ബോളില്‍ താരത്തിന്റെ വിക്കെറ്റ് വീഴ്ത്തി. വമ്പന്‍ ഷോട്ടിനായി ക്രീസില്‍ നിന്നും ചാടി ഇറങ്ങിയ ഹൂഡക്ക് പിഴച്ചപ്പോള്‍ അനായാസ സ്റ്റമ്പിങ് അല്‍പ്പം ശ്രമകരമായ രീതിയില്‍ സഞ്ജു സാംസണ്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഒരുവേള സഞ്ജു സ്റ്റംമ്പിംഗ് നഷ്ടപ്പെടുത്തിയേക്കും എന്ന് തോന്നിപ്പെങ്കിലും ഒടുവില്‍ സ്റ്റംമ്പിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഞ്ജുവിനായി. ഇതിന്റെ പ്രയാസം മുഴുവന്‍ വ്യക്തമാക്കി സ്റ്റംമ്പ് കടയോടെ പിഴുതെടുക്കാനും സഞ്ഡു മറന്നില്ല. ആ കാഴ്ച്ച കാണാം

You Might Also Like