; )
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് മലയാളി താരം സഞ്ജു സാംണിന്റേത്. പലതവണ കഴിവുതെളിയിച്ചിട്ടും ടീം മാനേജ്‌മെന്റിന്റെ അവഗണന നേരിടുന്നതാണ് സഞ്ജുവിനെ ക്രിക്കറ്റ് ലോകത്ത് ഹോട്ട് ടോപ്പിക്കില്‍ നിര്‍ത്തുന്നത്.
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയായതോടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. അതേസമയം, മറ്റ് താരങ്ങളാവട്ടെ ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിന്റെ തയാറെടുപ്പിലുമാണ്. ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
‘വീട്ടിലേക്ക് മടങ്ങുകയാണ്, ഉടന്‍ കാണാം’ എന്ന അടിക്കുറിപ്പോടെയുള്ള സഞ്ജു നാട്ടിലേക്ക് മടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.
സഞ്ജുവിന്റെ പോസ്റ്റിന് വന്‍ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. കൂടുതല്‍ കരുത്തനായി തിരികെയെത്തൂവെന്ന് ആശംസിക്കുകയാണ് ആരാധകര്‍. തിരിച്ചടികള്‍ കൂടുതല്‍ ശക്തിനല്‍കുമെന്നും ഇന്ത്യന്‍ ടീമിന് അവഗണിക്കാനാകാത്ത താരമായി വളരുമെന്നും ആളുകള്‍ ആശംസ നേരുന്നുണ്ട്.
ന്യൂസിലാന്‍ഡുമായുള്ള മൂന്ന് ഏകദിന മത്സരത്തില്‍ ഒന്നാം മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം നല്‍കിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും മൂന്നാം മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേസമയം, മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിന് തുടരെ അവസരങ്ങള്‍ നല്‍കുകയും ചെയ്തു.