ധോണിയെ വെല്ലും സഞ്ജുവിന്റെ മിന്നല്‍ സ്റ്റംമ്പിംഗ്, പ്രതിഭയുടെ മാസ്മരികത കണ്ട് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സിന് തൊട്ടതെല്ലാം പിഴച്ചപ്പോഴും ക്യാപ്റ്റന്‍ സഞ്ജു സാംസണ് മികച്ച ദിനമായിരുന്നു. ഒരുപിടി യുവതാരങ്ങളുമായി ഇറങ്ങി 33 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് രാജസ്ഥാന്‍ തോറ്റെങ്കിലും സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ് അബൂദാബി സാക്ഷ്യം.

മത്സരത്തില്‍ ബാറ്റ് കൊണ്ട് മാത്രമല്ല സഞ്ജു തിളങ്ങിയത്. നായകനെന്ന നിലയില്‍ തീരുമാനമെടുക്കുന്നതിലും വിക്കറ്റ് കീപ്പിംഗിലുമെല്ലാം സഞ്ജും തന്റെ അടയാളം പതിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ പുറത്താക്കിയ സഞ്ജുവിന്റെ സ്റ്റംമ്പിംഗ് ആയിരുന്നു.

32 പന്തില്‍ 2 സിക്‌സും ഒരു ഫോറും നേടിയ ശ്രേയസ് അയ്യര്‍ 43 റണ്‍സ് അടിച്ച് സെറ്റായി നില്‍ക്കെയാണ് സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റമ്പിംഗ് ശ്രയേസിന്റെ വിക്കറ്റെടുത്തത്. .

മികച്ച രീതിയില്‍ മറ്റൊരു ഫിഫ്റ്റിയിലേക്ക് കുതിച്ച ശ്രേയസ് അയ്യര്‍ ക്രീസില്‍ നിന്നും വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. രാഹുല്‍ തെവാട്ടിയയുടെ ബോളില്‍ ഷോട്ടിന് ശ്രമിച്ച ശ്രേയസ് അയ്യറെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ അതിവേഗം സ്റ്റമ്പ് ചെയ്യുകയായിരുന്നു. താരത്തിന്റെ മിന്നല്‍ സ്റ്റമ്പിഗ് മുന്‍ താരങ്ങള്‍ അടക്കം പുകഴ്ത്തുകയാണിപ്പോള്‍

മത്സരത്തില്‍ പുറത്താകാതെ 70 റണ്‍സാണ് സഞ്ജു നേടിയത്. 53 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്.

You Might Also Like