എന്റെ ക്രിക്കറ്റ് ലൈബ്രറിയില്‍ ഇനി സഞ്ജുവുമുണ്ടാവും, എന്റെ ഹൃദയം അയാള്‍ക്കായി തുടിക്കുന്നു

Image 3
CricketFan Zone

കമല്‍ വരദൂര്‍

എണ്‍പതുകളുടെ തുടക്കത്തില്‍,
കൃത്യമായി പറഞ്ഞാല്‍
1983 ലെ ഇന്ത്യയുടെ ലോകകപ്പ്
നേട്ടത്തിന് ശേഷമാണ് ക്രിക്കറ്റ്
ആസ്വദിക്കാന്‍ തുടങ്ങിയത്..

ക്രിക്കറ്റ് ഷോട്ടുകളുടെ മനോഹാരിത
തിരിച്ചറിഞ്ഞ കാലത്തെ
പ്രിയപ്പെട്ട ബാറ്റര്‍
ഇംഗ്ലീഷ് താരം ഡേവിഡ് ഗവറായിരുന്നു.
കവര്‍ ഡ്രൈവിലെ രാജാവ്.

ആ ഇഷ്ടം പിന്നെ അസ്ഹറിലേക്കായി.
കൈക്കുഴയില്‍ പിറക്കുന്ന അതിസുന്ദര
ഡ്രൈവുകള്‍ അസ്ഹറുദ്ദിന്‍ എന്ന
ബാറ്ററുടെ മാജിക്കായിരുന്നു.

സച്ചിന്‍ വന്നപ്പോള്‍ പിന്നെ ഇഷ്ടം
മാസ്റ്റര്‍ ബ്ലാസ്റ്ററിലേക്കായി.
ഷാര്‍ജ എങ്ങനെയാണ് മറക്കുക.
ഇടം കൈയ്യന്മാരില്‍
സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറയും
പിന്നെ ദാദയും..

രാഹുല്‍ ദ്രാവിഡ് ബാക്ക്ഫൂട്ടില്‍ പായിക്കുന്ന
ഓഫ് ഡ്രൈവുകള്‍ അപാരമായിരുന്നു.
ഇന്‍സമാമിനെയും ഇഷ്ടമായിരുന്നു.
പിന്നെ വിരാത് കോഹ്ലിയുടെ
ആക്രമണോത്സുക ശൈലിയോട്
പ്രിയം തോന്നി..

ഇത്രയും പറഞ്ഞത് ഇന്നലെ
ഫിറോസ്ഷാ കോട് ലയില്‍ കണ്ട
സഞ്ജുവിനെ അഭിനന്ദിക്കാനാണ്.
സമിപകാലത്ത് കണ്ട ഏറ്റവും മികച്ച ബാറ്റിംഗ്.
അതി സുന്ദരമായ ഷോട്ടുകള്‍.
ഇഷാന്ത് ശര്‍മക്കെതിരെ ഫ്രണ്ട് ഫൂട്ടില്‍
നേടിയ ബൗണ്ടറി എന്തൊരു ഭംഗിയായിരുന്നു.
ടി-20 ക്രിക്കറ്റില്‍ ക്ലാസ് ഷോട്ടുകള്‍ക്ക്
പ്രസക്തിയില്ല.

ഇന്നലെ സഞ്ജു നേടിയ 08 ബൗണ്ടറികളും
06 സിക്‌സറുകളും നോക്കു..
എല്ലാം ആധികാരികം.
ഗവറും അസ്ഹറും സച്ചിനും
ദ്രാവിഡും ദാദയും ലാറയും ഇന്‍സിയും
വിരാതും മന്ദസ്മിതം തുകുന്ന
എന്റെ ക്രിക്കറ്റ് ലൈബ്രറിയില്‍
ഇനി സഞ്ജുവുമുണ്ടാവും