സഞ്ജുവിന് സ്വന്തം ടീമിനെ മനസ്സിലാക്കുന്നതില്‍ ഗുരുതര പിഴവ് സംഭവിക്കുന്നു, എന്നും അത്ഭുതങ്ങള്‍ സംഭവിക്കില്ല

Image 3
CricketIPL

അനൂപ് വടക്കേ പീടികയില്‍

ഗ്രൗണ്ടിന്റെ സ്വഭാവത്തില്‍ ഉപരി സ്വന്തം ടീമിന്റെ ബാറ്റിംഗ് ബോളിങ് ബാലന്‍സ് കൂടി നോക്കിയാണ് ടോസ് കിട്ടി ബാറ്റിങ്/ ബോളിങ് തെരഞ്ഞെടുക്കേണ്ടത്. അത് കൊണ്ട് ഇന്നത്തെ പോലൊരു ബാറ്റിംഗ് ഫ്രന്‍ഡ്‌ലി ട്രാക്കില്‍ ടോസ് കിട്ടിയാല്‍ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കണമായിരുന്നു എന്നാണ് തോന്നിയിരുന്നത്.

ചെന്നൈ പോലൊരു ബാറ്റിംഗ് ഡെപ്ത്+ അറ്റാക്കിങ് പ്ലെയേഴ്സ് ഉള്ള ടീമിന് എത്ര വിക്കറ്റുകള്‍ വീണാലും ഇതേ പോലൊരു ട്രാക്കില്‍ 180+ എടുക്കുക ഒരു ബുദ്ധിമുട്ട് അല്ല. രാജസ്ഥാന്റെ ആണേല്‍ വല്യ സ്‌കോര്‍ ചെയ്സിംഗ് പ്രധാനമായും സഞ്ജു സാംസണ്, ജോസ് ബാറ്‌ലര്‍ തുടങ്ങിയ രണ്ടു പ്ലേയര്‍സിനെ മാത്രം ആശ്രയിച്ചു കൊണ്ടുമാണ്.

അതില്‍ തന്നെ സഞ്ജു സാംസണ് ആണേല്‍ ഒരേയൊരു അപ്രോച്ചും ഉള്ള പ്ലേയര്‍ ആണ്. കഴിഞ്ഞ കളി തന്നെ മോറിസ് ന്റെ അവിശ്വസനീയമായ അവസാന ഓവരുകളിലെ ഹീറോയിക്സ് കൊണ്ട് മാത്രം 180 ഡിഗ്രി തിരിഞ്ഞ കളിയാണ്. എന്നും ആദ്ഭുതങ്ങള്‍ എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിക്കും എന്നു കരുത്തുന്നതിലും നല്ലത് സ്വന്തം ടീമിന്റെ കരുത്തും ദൗര്‍ബല്യവും തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങള്‍ ആണ്.

രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്തു ഇതേപോലൊരു ടോട്ടല്‍ വെച്ചു ഡെപ്ത് ഉള്ള ചെന്നൈ ബാറ്റിംഗ് ലൈനപിനെ ഫ്രീ ആയി സ്‌ട്രോക്കുകള്‍ കളിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തില്‍ ആക്കുക എന്നത് തന്നെ ആയിരുന്നു ഇന്ന് ചെയ്യേണ്ടിയിരുന്നത് എന്നു തോന്നുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്