എന്തൊരു നിരുത്തരവാദമായ മനോഭാവം, അതും ലോകകപ്പ് മുന്നില്‍ നില്‍ക്കെ, ഇറസ്‌പോണ്‍സിബിള്‍ ക്രിക്കറ്റര്‍

പ്രജീഷ് പ്രേമന്‍

എല്ലാ സീസണിലും കാണുന്ന ക്ലീഷെ ആയതുകൊണ്ട് ഇതില്‍ പുതുമ ഒന്നുമില്ല, എല്ലാം പ്രഡിക്റ്റബിള്‍ ആയിരുന്നു. ചെറിയ ഒരു വ്യത്യാസം ഉണ്ടായത് എന്താണെന്ന് വച്ചാല്‍ മറ്റു സീസണുകളില്‍ ആദ്യത്തെ 2 കളി അടിക്കും. പിന്നെ ടീം എലിമിനേഷന്‍ ഉറപ്പിച്ചാല്‍ ഏതേലും ഒരു കളിയും. ഇത്തവണ പിന്നെ ആദ്യ കളിയോടെ സ്ഥിരം ഫോമില്‍ എത്തിയിട്ടുണ്ട്.

ആദ്യ കളിയില്‍ സെഞ്ച്വറി ആഘോഷിച്ചവര്‍ മറന്നൊരു കാര്യമുണ്ട്. ആറ് റണ്‍സിലും 30 റണ്‍സിലും ഒക്കെയായി 50 കടക്കും മുന്നേ 3 ലൈഫ് ആണ് ആ കളിയില്‍ കിട്ടിയത്. സഞ്ജു സാംസണ്‍ ടെക്‌നിക്കലി വെല്‍ സൗണ്ട് ആയ ബാറ്റ്സ്മാനാണ് എങ്കില്‍ അതിനേക്കാള്‍ വെല്‍ സൗണ്ട് ആയി വിക്കറ്റ് വലിച്ചെറിയുന്ന ഇറസ്‌പോണ്‍സിബിള്‍ ക്രിക്കറ്റര്‍ ആണ്.

ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ടീം അയാളെ പരിഗണിക്കാന്‍ മടിക്കുന്നത്. ഇനി എങ്കിലും മലയാളി ഫാന്‍സ് പ്രാദേശിക വാദം മാറ്റി വച്ച് റിയാലിറ്റി അംഗീകരിക്കാന്‍ നോക്ക്.

ലോകകപ്പ് കണ്മുന്നില്‍ നില്‍ക്കെ നടക്കുന്ന ഐപിഎല്ലില്‍ വളരെയധികം സ്ഥിരതയോടെ കളിച്ചാല്‍ മാത്രം സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ സ്‌പോട്ട് ഡിമാന്റ് ഉണ്ടാവൂ എന്ന് എല്ലാവരേക്കാള്‍ നന്നായി അറിയാം. എന്നിട്ടും കാണിച്ചു കൂട്ടുന്നത് നോക്ക്. അതും ഇയാള്‍ ക്യാപ്റ്റന്‍ ആയിട്ട് കൂടെയാണ് ഈ നിരുത്തരവാദമായ മനോഭാവം.

കടപ്പാട് മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like