നിര്‍ണ്ണായക അറിയിപ്പുമായി സഞ്ജു സാംസണ്‍, വന്‍ സന്തോഷ വാര്‍ത്ത

പരിക്കില്‍ നിന്ന് താന്‍ പൂര്‍ണ്ണ മുക്തനായെന്ന് സൂചന നല്‍കി മലയാളി താരം സഞ്ജു വി സാംസണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് എല്ലാം തയ്യാറായതായും പോക്കാന്‍ ഒരുങ്ങുന്നതായും സഞ്ജു അറിയിച്ചത്. ഇതോടെ സഞ്ജുവിന് കളിക്കാന്‍ ബിസിസിഐയില്‍ നിന്നും എന്‍ഒസി ലഭിച്ചതായാണ് അനുമാനിക്കപ്പെടുന്നത്.

സഞ്ജു നിലവില്‍ ബംഗളൂരുവിലാണ്. സഞ്ജു സാംസണ്‍ നേരത്തേ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ എന്‍സിഎയില്‍ എത്തിയെങ്കിലും പെട്ടെന്ന് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സഞ്ജു എന്‍സിഎയില്‍ വീണ്ടും എത്തിയത്. ഇത് വിജയിച്ചെന്നാണ് സഞ്ജു നല്‍കുന്ന സൂചന.

അതെസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നാല് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്.

കാല്‍മുട്ടിനേറ്റ പരിക്കാണ് സഞ്ജു സാംസണിനു അടുത്തിടെ നടന്ന മല്‍സരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ശ്രീലങ്കയുമായുള്ള ആദ്യ ടി20ക്കിടെ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെ ഗ്രൗണ്ടില്‍ കാല്‍മുട്ട് ഇടിച്ച് വീണ് സഞ്ജുവിനു പരിക്കേല്‍ക്കുകയായിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥയായിരുന്നു ഇതിനു കാരണം.

ഇതോടെ ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും സഞ്ജുവിന് പിന്‍മാറേണ്ടി വന്നു. ന്യൂസിലാന്‍ഡുമായി സമാപിച്ച ഏകദിന പരമ്പര നഷ്ടമായ സഞ്ജുവിനു ടി20 പരമ്പരയിലും കളിക്കാനായിട്ടില്ല.

ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ് രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പമായിരിക്കും. നിലവില്‍ കേരള ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. കേരളം രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയാല്‍ സഞ്ജു ടീമിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like