‘നിങ്ങളത് മനസ്സിലാക്കണം’, സ്വന്തം പേസര്‍മാരോട് തുറന്നടിച്ച് സഞ്ജു, കൂട്ടിമുട്ടന്‍ കത്തുന്നു

Image 3
CricketCricket News

രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സ് ബാറ്റ് ചെയ്യുമ്പോള്‍ മൈതാനത്ത് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ബൗളര്‍മാരും നായകന്‍ സഞ്ജു സാംസണും തമ്മില്‍ ക്യാച്ചെടുക്കുന്ന കാര്യത്തിലായിരുന്നു ഈ ആശയക്കുഴപ്പം.

പഞ്ചാബ് ഓപ്പണര്‍ അധര്‍വ ടെയ്ഡെയുടെ വിക്കറ്റിന്റെ സമയത്താണ് ഇത്തരമൊരു ആശയക്കുഴപ്പം ആദ്യമുണ്ടായത്. 12 പന്തില്‍ 15 റണ്‍സെടുത്ത അധര്‍വ ആവേശ് ഖാനെ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു. ഉയര്‍ന്ന പന്തിനെ സഞ്ജു സാംസണ്‍ കൈയിലൊതുക്കാന്‍ ഓടിയെത്തിയപ്പോള്‍ കുല്‍ദീപ് സെന്‍ ഇടക്കുകയറി പിടിച്ചു. സഞ്ജു കോള്‍ ചെയ്തെങ്കിലും ഇത് കേള്‍ക്കാതെ കുല്‍ദീപ് പന്ത് പിടിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് ഇത് ക്യാച്ചായത്.

എന്നാല്‍ ഈ ഭാഗ്യം രണ്ടാമതും തുണച്ചില്ല.18ാം ഓവറിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവം. ആവേശ് ഖാന്‍ ഓവറിലെ രണ്ടാം പന്തില്‍ ഷോര്‍ട്ട് ബോളെറിഞ്ഞു. ആക്രമിക്കാനൊരുങ്ങി നിന്ന അഷുതോഷ് രണ്ടാമതൊന്ന് ആലോചിക്കാതെ പുള്‍ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ടൈമിങ് പിഴച്ച് പന്ത് വായുവില്‍ ഉയര്‍ന്നു. എന്നാല്‍ ഈ സമയവും ആവേശ് ഖാനും സഞ്ജുവും ക്യാച്ചിനായി കൂട്ടി മുട്ടി. ഇതോടെ പന്ത് കൈയിലൊതുക്കാന്‍ ഇരുവര്‍ക്കുമായില്ല.

സഞ്ജുവിനെതിരെ പെട്ടെന്ന് പ്രകോപിതനായ ആവേശ് പിന്നീട് ലൈനും ലെഗ്ത്തും നഷ്ടമാകുകയായിരുന്നു. ഡെത്തോവറില്‍ അഷുതോഷിന്റെ വിക്കറ്റ് വളരെ വിലപ്പെട്ടതിയിരുന്നു. പഞ്ചാബ് സ്‌കോര്‍ 140 കടന്നത് അശുതോഷിന്റൈ വെടിക്കെട്ടാണ്. എന്നാല്‍ മത്സരശേഷം സഞ്ജു ഇക്കാര്യത്തെ കുറിച്ച് ഹര്‍ഷ ഭോഗ്ലേയോട് പ്രതികരിച്ചു.

‘ഞങ്ങള്‍ക്ക് കുറച്ച് രസകരമായ സംഭവങ്ങള്‍ മത്സരത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും ക്യാച്ച് പിടിക്കാന്‍ ഓടിയെത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സ്റ്റേഡിയം നിറയെ ബഹളമായതിനാല്‍ ഇത്തരം ക്യാച്ചുകള്‍ അല്‍പ്പം കടുപ്പമേറിയതാണ്. എന്റെ ഫാസ്റ്റ് ബൗളര്‍മാരോട് എനിക്ക് പറയാനുളളത് ഗ്ലൗസുകള്‍ ഉപയോഗിച്ച് പിടിക്കുന്നത് വളരെ എളുപ്പമാണെന്നാണ്’