എല്ലാ താരങ്ങളും കളി കഴിഞ്ഞ് പോയി, സഞ്ജു മാത്രം ഒറ്റയ്ക്ക് നെറ്റ്‌സില്‍, കഠിനാധ്വാനത്തിന്റെ പര്യായമായി സഞ്ജു

Image 3
CricketTeam India

ഇന്ത്യയുടെ വെസറ്റിന്‍ഡീസ് പര്യടനത്തില്‍ ടി20 പരമ്പരയില്‍ ഇതുവരെ മലയാളി താരം സഞ്ജു സാംസണ് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിലും സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ടീമിന് പുറത്തായിരുന്നു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ടീം മാനേജുമെന്റ് നേരിടുന്നത്. സഞ്ജുവിനെ പോലൊരു പ്രതിഭാസനനെ പുറത്തിരുത്തി രോഹിത്തും സംഘവും കളത്തിലിറങ്ങുന്നത് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചിട്ടില്ല.

അതിനിടെ പരമ്പരയില്‍ അവസരം ലഭിക്കാത്തതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് തെളിയ്ക്കുന്നതാണ് സഞ്ജുവിന്റെ മനോഭാവം. ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാന്‍ കഠിന പരിശ്രമത്തിലാണ് സഞ്ജു. ഇതിന്റെ വീഡിയോ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍കുമാര്‍ പങ്കുവെച്ചത് വൈറലായി.

മറ്റ് ടീം അംഗങ്ങള്‍ മത്സരം കഴിഞ്ഞു ടീം ബസില്‍ യാത്ര തിരിച്ചപ്പോള്‍ സഞ്ജു, നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം തുടര്‍ന്നു. ഏകദേശം ഒരു മണിക്കൂറോളം ആണ് അധികമായി ത്രോ ഡൗണ്‍ സ്റ്റാഫുമായി സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയത്. ബാറ്റിംഗ് പരിശീലനത്തിനു ശേഷമുള്ള സഞ്ജുവിന്റെ ഹൃദയം നിറയ്ക്കുന്ന് ഒരു പെരുമാറ്റവും ഈ വീഡിയോയിലുണ്ട്.

പരിശീലന ശേഷം സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് സഞ്ജുവിന് വെള്ളം കൊടുത്തെങ്കിലും നീ ആദ്യം കുടിക്ക് എന്ന് പറഞ്ഞ് സഞ്ജു നിര്‍ബന്ധിയ്ക്കുകയായിരുന്നു എന്നാല്‍ സ്റ്റാഫ് വീണ്ടും വെള്ളം നീട്ടിയതോടെ സഞ്ജു കുടിച്ചു. അതിനു ശേഷം ബോട്ടില്‍ സ്റ്റാഫുമായി പങ്കുവെച്ചു. ഒടുവില്‍ പരിശീലനത്തിനു ശേഷം മറ്റൊരു കാറിലാണ് സഞ്ജു ടീം ഹോട്ടലിലേക്ക് യാത്ര തിരിച്ചത്. സഞ്ജുവിന്റെ കഠിനാധ്വാനത്തിന് തെളിവായി മാറി ഈ കാഴ്ച്ചകള്‍.