സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നില്ലേ, ഞെട്ടി ഇതിഹാസ താരം

Image 3
CricketIPL

സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നില്ല എന്ന വാര്‍ത്ത തന്നെ അമ്പരപ്പിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജുവെന്നും വോണ്‍ പറയുന്നു.

ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററുമായ ഷെയിന്‍ വോണ്‍. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയായിരുന്നു വോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘വളരെ മികച്ച താരമാണ് സഞ്ജു. അവന്‍ തികഞ്ഞ ചാമ്പ്യനാണ്. എല്ലാ ഷോട്ടുകളും, ക്ലാസും, നിലവാരവും അദ്ദേഹത്തിന്റെ കൈവശമുണ്ട്. അത് കൊണ്ടു തന്നെ അദ്ദേഹത്തിന് സ്ഥിരതയാര്‍ന്ന ഒരു വര്‍ഷമായിരിക്കുമെന്നും, അത് രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ സഹായിക്കുമെന്നും ഞാന്‍ കരുതുന്നു. ഇതിന് പുറമേ സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മ്മാറ്റുകളിലും കാണാമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” ഷെയിന്‍ വോണ്‍ പറഞ്ഞു.

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു കളിക്കുന്നത്. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കമാല്‍ വരദൂര്‍ വിലയിരുത്തുന്നു