സഞ്ജു, ഡഗ്ഔട്ടില്‍ കമന്ററി പറഞ്ഞത് കേട്ടപ്പോള്‍ സത്യത്തില്‍ രോമാഞ്ചം വന്നു പോയി

Image 3
CricketIPL

(കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജുവിന്റെ പ്രകടനം കണ്ട ജാസ്‌കസണ്‍ ഇട്ടി അബ്രഹാം എഴുതിയ ചെറുകുറിപ്പ്)

തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സിലെ നിന്റെ സെന്‍സിബിള്‍ ബാറ്റിംഗ് നല്‍കുന്ന സന്തോഷം ചെറുതല്ല..! അതില്‍ തന്നെ ലാസ്റ്റ് രണ്ട് ഇന്നിങ്‌സ് ടീമിനെ വിജയതീരം അണയ്ക്കാന്‍ പര്യാപ്തമായിരുന്നു എന്നത് ഇരട്ടി മധുരമാണ്..!

‘Problem of Samosn is that he gives his wicket away’. Dugout കമന്ററിക്ക് ഇടയില്‍ ബ്രയാന്‍ ലാറയുടെ സ്റ്റേറ്റ്‌മെന്റ് ആണ്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരുവന്റെ കൃത്യമായ വിലയിരുത്തല്‍.

എന്നാല്‍ അങ്ങനെ വിക്കറ്റ് വലിച്ചെറിയാന്‍ ഇന്ന് നീ തയ്യാറല്ലായിരുന്നു. നിര്‍ഭാഗ്യം റണ്‍ ഔട്ടിന്റെ രൂപത്തില്‍ നിന്നെ പിടികൂടിയില്ലായിരുന്നെങ്കില്‍ വിജയം വരെ നീ ക്രീസില്‍ ഉണ്ടാകുമായിരുന്നു എന്ന് നിന്റ ആറ്റിട്യൂഡില്‍ നിന്ന് വ്യക്തമായിരുന്നു..! പുറത്താകുമ്പോള്‍ ഒരു അനായാസ ജയത്തിന് അരികെ ടീമിനെ എത്തിക്കാന്‍ നിനക്കായി..!

‘That’s the only way he can get out today’ എന്ന് Dugoutല്‍ കമന്ററി പറഞ്ഞത് കേട്ടപ്പോള്‍ സത്യത്തില്‍ രോമാഞ്ചം വന്നു പോയി..!
Well done Champ

Waiting for more sensible knocks..!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്