സഞ്ജുവും ജയ്‌സ്വാളും ചാമ്പ്യന്‍സ് ട്രോഫി കളിയ്ക്കും, അടിമുടി മാറ്റത്തിന് ടീം ഇന്ത്യ
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യയുടെ ആത്മവിശ്വാസത്തെ തളര്‍ത്തിയെങ്കിലും, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫേവറിറ്റുകളായി തന്നെയാണ് അവര്‍ കളിക്കാനിറങ്ങുന്നത്. പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
എന്നാല്‍, ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ശക്തമായ തിരിച്ചുവരവിനാണ് ഗൗതം ഗംഭീര്‍ പരിശീലിപ്പിക്കുന്ന ഇന്ത്യ ലക്ഷ്യമിടുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇന്ത്യ കളിക്കുന്നത് 2025 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ്. ഈ പരമ്പരയിലെ പ്രകടനം വിലയിരുത്തിയാകും ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുക. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ബുമ്ര എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളത്.
ബാക്കിയെല്ലാ ടീമംഗങ്ങള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ ടീമിലെത്താന്‍ സാധിക്കൂ. ശുഭ്മാന്‍ ഗില്‍ ഉപനായകനായും ഓപ്പണറായി ജയ്‌സ്വാളും ടീമിലെത്താന്‍ സാധ്യതയുണ്ട്.
ശ്രേയസ് അയ്യരുടെ ഫോം ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിനേക്കാള്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കാം. ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറായി ആവും സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുക. പന്തോ, രാഹുലോ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായേക്കും. ഹാര്‍ദിക് പാണ്ഡ്യ ഓള്‍ റൗണ്ടര്‍ റോളില്‍ തുടരുമെന്നുറപ്പാണ്.
മൊത്തത്തില്‍, പുതിയൊരു ടീമിനെ അണിനിരത്തി ചാമ്പ്യന്‍സ് ട്രോഫിയില്‍ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്.