രോഹിത്തിനൊപ്പം പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും സഞ്ജു, സോപ്പിംഗ്, സോപ്പിംഗ്…
ദേശീയ ടീമില്‍ തുടര്‍ച്ചയായി വീണ്ടും സ്ഥാനം പിടിച്ചതിന്റെ ആവേശത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ട്രിനിഡാഡില്‍ ടീം ഇന്ത്യയ്‌ക്കൊപ്പം അടിച്ചു പൊളിക്കുകയാണ് സഞ്ജു.
നായകന്‍ രോഹിത് ശര്‍മയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പം പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോയില്‍ രോഹിതിനേയും കുല്‍ദീപിനേയും ആശ്ലേഷിച്ചുകൊണ്ടാണ് സഞ്ജുവിന്റെ ചിരി. ദിനേഷ് കാര്‍ത്തിക്ക്, യുസുവേന്ദ്ര ചഹല്‍ എന്നിവരേയും വീഡിയോയില്‍ കാണാം.
View this post on Instagram
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ടീമിന്റെ ഭാഗമാണ് സഞ്ജു. കെ എല്‍ രാഹുലിന് ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ കഴിയാതെ പോയതാണ് സഞ്ജുവിന് അവസരമൊരുങ്ങാന്‍ കാരണം.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിളങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ താരം അര്‍ദ്ധ സെഞ്ചുറിയും താരം നേടി. 51 പന്തുകളില്‍ നിന്ന് സഞ്ജു 54 റണ്‍സാണ് നേടിയത്. ഏകദിന കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ചുറിയായിരുന്നു വിന്‍ഡീസിനെതിരെ പിറന്നത്.