പോര്‍ച്ചുഗീസ് ക്ലബ് താരം, 8ാം സീസണിലെ ആദ്യ സൈനിംഗ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് എട്ടാം സീസണിലേക്കുളള മുന്നൊരുക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി ആദ്യ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പോര്‍ച്ചുഗീസ് ക്ലബ് സെര്‍റ്റാനെന്‍സിനായി കളിക്കുന്ന ഇന്ത്യന്‍ താരം സഞ്ജീവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

20 വയസ് മാത്രം പ്രായമുളള സഞ്ജീവ് ലെഫ്റ്റ് ബാക്കാണ്. ഇന്ത്യയ്ക്കായി അണ്ടര്‍ 17 ലോകകപ്പില്‍ പന്ത് തട്ടിയതോടെയാണ് ബംഗളൂരു സ്വദേശിയായ സഞ്ജീവ് ശ്രദ്ധപിടിച്ച് പറ്റിയത്.

ശേഷം ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്ന സഞ്ജീവ് അവിടെ നിന്ന് പോര്‍ച്ചുഗീസ് ക്ലബ് ഡെസ്‌പോര്‍ട്ടീവോ ആവെസിലേക്ക് ചേക്കേറി. തുടര്‍ന്നാണ് പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ക്ലബായ ആസെസിന്റെ യൂത്ത് ടീമിലെത്തിയത്.

അവിടെ നിന്നും കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ തന്നെ മൂന്നാം ഡിവിഷന്‍ ക്ലബ് സെര്‍റ്റാനെന്‍സിലേക്ക് സഞ്ജീവ് ചേക്കേറി. തുടര്‍ന്നാണ് യുവതാരം കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സാകട്ടെ ഐഎസ്എല്‍ ഏഴാം സീസണില്‍ ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതിനാല്‍ തന്നെ അടുത്ത സീസണ്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാണ്. അതിനിടെ ഏഴാം സീസണിനിടെ പുറത്താക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് ഉടന്‍ പ്രഖ്യാപിക്കുന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകാന്‍ ആഗ്രഹമുളള നൂറ്റമ്പതിലധികം പേരുടെ പ്രൊഫൈലുകള്‍ സ്പോട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പരിശോധിച്ച് വരുകയാണത്രെ. മുന്‍ ഹെഡ് കോച്ച് എല്‍കോ ഷട്ടോരി, ബാഴ്സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ സക്രിസ്റ്റന്‍, ഓസീസ് കോച്ച് കെവില്‍ വിന്‍സന്റ് മസ്‌കറ്റ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് എന്നാണ് വിവരം.