വിരമിച്ചതിന് പിന്നാലെ ഉംറ ചെയ്യാനെത്തി സാനിയ മിര്‍സ, ഇനി ആത്മീയ വഴിയെ

ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞതിനു പിന്നാലെ ഉംറ നിര്‍വ്വഹിക്കാന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. കഴിഞ്ഞ മാസം ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു സാനിയയുടെ അവസാന മത്സരം. കുടുംബ സമേതമാണ് സാനിയ ഉംറ നിര്‍വ്വഹിക്കാന്‍ മദീനയിലും മക്കിയിലുമെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം വിവരം പുറത്തുവിട്ടത്. മകന്‍ ഇഷാന്‍ മിര്‍സ മാലിക് അടക്കം കുടുംബത്തിന്‍രെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയില്‍നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി സാനിയ ചേര്‍ത്തത്.
ഏറെ നന്ദിയുണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഷാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്.

ഇതിനു പുറമെ രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാര്‍ത്ഥനകളാണ് ഏറ്റവും മികച്ചതെന്നും ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാന്‍ ഇത്തവണ റമദാനിനാകട്ടെ എന്നും വ്യത്യസ്ത സ്റ്റോറികളില്‍ അവര്‍ കുറിച്ചു.

കഴിഞ്ഞ ജനുവരി 26ന് ആസ്ട്രേലിയന്‍ ഓപണിലാണ് ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കിരീടത്തിലൂടെ കരിയര്‍ അവസാനിപ്പിക്കാനുള്ള മോഹങ്ങള്‍ പക്ഷെ ഫൈനലില്‍ തകരുകയായിരുന്നു.

You Might Also Like