ബ്ലാസ്റ്റേഴ്‌സിനെ എന്ത് വിലകൊടുത്തും തോല്‍പിക്കും, നിലപാട് വ്യക്തമാക്കി ജിങ്കന്‍

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ എന്ത് വിലകൊടുത്തും തോല്‍പിക്കാന്‍ ശ്രമിക്കുമെന്ന് എടികെ മോഹന്‍ ബഗാന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നിനെ കുറിച്ചും താന്‍ ചിന്തിക്കുന്നില്ലെന്നും ജിങ്കന്‍ പറയുന്നു.

എടികെയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി അത്ര നല്ല റെക്കോര്‍ഡല്ല എന്ന് തനിക്ക് അറിയാം എന്നും എന്നാല്‍ ചരിത്രങ്ങള്‍ തിരുത്താന്‍ ഉള്ളതാണെന്നും ജിങ്കന്‍ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം സ്വന്തമാക്കാന്‍ കഴിയാതെ പോയത് വ്യക്തിപരമായ നിരാശയാണെന്നും എടികെ ബഗാനിലേക്ക് വന്നത് തന്നെ ഐഎസ്എല്‍ കിരീടം നേടാനാണെന്നും ജിങ്കന്‍ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സുമായി ആറ് വര്‍ഷത്തെ ബന്ധമാണ് ജിങ്കന്‍ എടികെയിലെത്തിയതോടെ മുറിഞ്ഞത്. വിദേശ ടീമില്‍ ചേക്കേറാന്‍ ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് വിട്ട ജിങ്കന്‍ ഒടുവില്‍ കോവിഡ് കാരണം എടികെയുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പിടുകയായിരുന്നു.

നവംബര്‍ 20ന് ആണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കന്നത്. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് നേര്‍ക്ക് നേര്‍ പോരാട്ടം.