ജിങ്കന് കോടികളുടെ വാഗ്ദാനം, മനസ്തുറക്കാതെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പര്‍ താരം സന്ദേഷ് ജിങ്കന് കോടികള്‍ വാഗ്ദാനം ചെയ്ത് ഐഎസ്എല്‍ ക്ലബായ എടികെ-മോഹന്‍ ബഗാന്‍. എന്ത് വിലകൊടുത്തും ജിങ്കനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന എടികെ-മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലെ തന്നെ ഏറ്റവും വലിയ തുടകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ജിങ്കന്‍ ഈ ഓഫറിനോട് ഇതുവരെ പ്രതിരിച്ചിട്ടില്ല. ആയതിനാല്‍ തന്നെ കാത്തിരിപ്പിലാണ് കൊല്‍ക്കത്തന്‍ മാനേജുമെന്റ്. നേരത്തെ ജിങ്കനെ എടികെ സ്വന്തമാക്കിയതായി പ്രമുഖ ബംഗാളി ദിനപത്രം ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ്ന്നാല്‍ ഇക്കാര്യത്തില്‍ ഉതുവരെ തീരുമാനമായിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
എടികെ-മോഹന്‍ ബഗാനെ കൂടതെ എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി, ഒഡീഷ എഫ്‌സി തുടങ്ങിയ ക്ലബുകളും ജിങ്കന് പിന്നാലെയുണ്ട്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പല തരത്തിലുളള വൈവിദ്ധ്യമായ ഓഫറുകളാണ് ഈ നാല് ക്ലബുകളും നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിങ്കന്‍ ക്ലബിനൊപ്പമുള്ള ആറ് സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.