ജിങ്കനായി ക്ലബുകളുടെ കടിപിടി, നോക്കി നിന്ന് ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളുടെ മത്സരം. മുംബൈ സിറ്റിയ്ക്കും എഫ്സി ഗോവയ്ക്കും എടികെയ്ക്കും പുറമെ ഒഡീഷ എഫ്സിയാണ് ജിങ്കനെ സ്വന്തമാക്കുമെന്ന് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡീഷ എഫ്സി ഉടമ രോഹന്‍ ശര്‍മ്മ തന്നെയാണ് ജിങ്കനുമായി ചര്‍ച്ചകള്‍ നടത്തുന്നതായി വ്യക്തമാക്കിയത്. അതെസമയം ഇരുവരും തമ്മില്‍ അന്തിമ ധാരണ ഇതുവരെ ആയിട്ടില്ല.

അതെസമയം ജിങ്കനെ ഖത്തര്‍ ക്ലബ് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. നിലവില്‍ ഐഎസ്എല്ലില്‍ തന്നെ തുടരാനാണ് ജിങ്കന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ ജിങ്കനായി ക്ലബുകളുടെ കടുന്ന മത്സരം തന്നെ നടക്കാന്‍ സാധ്യതയുണ്ട്. എഫ്സി ഗോവയും മുംബൈ സിറ്റിയുമാണ് ജിങ്കനെ സ്വന്തമാക്കാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന ടീം. വരും ദിവസങ്ങളിലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ

You Might Also Like