ജിങ്കന്റെ ഈ ടീമില്‍ രണ്ട് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍, അടിമുടി സര്‍പ്രൈസ്

Image 3
FootballISL

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുത്ത എ എസ് എല്‍ ടീം ഓഫ് ദി സീസണില്‍ ഇടം പിടിച്ച് രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. പ്രതിരോധ നിരയില്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന ജെസ്സലും, മുന്നേറ്റനിരയില്‍ മഞ്ഞപ്പടയുടെ നായകന്‍ ഓഗ്‌ബെച്ചേയുമാണ് ഇടം നേടിയത്.

4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ച ജിങ്കന്‍ ഗോള്‍വലക്ക് മുന്‍പില്‍ ദേശിയ ടീം സഹതാരവും, മുംബൈ ഗോള്‍കീപ്പറുമായ അമരീന്ദര്‍ സിങിനെ തിരഞ്ഞെടുത്തു. റൈറ്റ്-ബാക്ക് സ്ഥാനത്ത് എ ടി കെയുടെ പ്രബീര്‍ ദാസിനെ തിരഞ്ഞെടുത്ത ജിങ്കന്‍, ലെഫ്റ്റ്-ബാക്ക് സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് ടീമംഗമായ ജെസ്സല്‍ സ്ഥാനം നേടി. സെന്‍ട്രല്‍ ഡിഫന്‍സില്‍, ബെംഗളൂരു എഫ്‌സി താരമായ ജുവാനനും, എ ടി കെയുടെ പ്രീതം കോട്ടലുമാണ് ജിങ്കന്റെ ടീമില്‍.

ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറുമാരായി എഫ്‌സി ഗോവന്‍ അഹമ്മദ് ജഹൌനെയും, മുംബൈ സിറ്റിയുടെ റൗളിന് ബോര്‍ജസിനെയും ജിങ്കന്‍ തിരഞ്ഞെടുത്തു.

അറ്റാക്കിങ് മിഡ്ഫീല്‍ഡറുമാരായി ജിങ്കന്റെ ടീമില്‍ ഉള്ളത് എഫ്‌സി ഗോവന്‍ താരം ബൗമസും, ദേശിയ ടീം നായകന്‍ സുനില്‍ ഛേത്രിയും, എ ടി കെയുടെ റോയ് കൃഷ്ണയുമാണ്. ടീമിലെ ഏക സ്‌ട്രൈക്കര്‍ ആയി ജിങ്കന്‍ തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഓഗ്‌ബെച്ചേയുമാണ്.